പ്രതീകാത്മക ചിത്രം
ഈ ഡിജിറ്റൽ യുഗത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വളർന്നുകൊണ്ടിരിക്കുമ്പോൾ പുതിയ ടെക്നോളജികളും ടൂളുകളും പഠിക്കേണ്ടത് ആവശ്യമായിരിക്കുന്നു. നമ്മൾ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയിൽ നമ്മൾ അപ്ഡേറ്റാകേണ്ടത് നമ്മുടെ നിലനിൽപ്പിനു തന്നെ അത്യാവശ്യമാണ്.
ഇന്ന് ഒരു ക്ലാസ്മുറിയിൽ ഒരു ടീച്ചർ ചെല്ലുമ്പോൾ വെറും പാഠപുസ്തകത്തിലെ അറിവുകൾകൊണ്ടു മാത്രം വിജയിക്കാനാവില്ല. വിദ്യാർഥികൾ ടെക്നോളജികൾ അറിഞ്ഞു വളരുന്ന കാലമാണ്. അവർക്ക് പലവിധ സംശയങ്ങളും ഉണ്ടാകും. ഇതെല്ലാം പരിഹരിക്കാനുള്ള ഉത്തരവാദിത്തം അധ്യാപകർക്ക് ഉണ്ട്. ഏതെങ്കിലും ഒരു തട്ടിക്കൂട്ടി ഉത്തരത്തിൽ തൃപ്തിപ്പെടുന്നവരല്ല ഇന്നത്തെ കുട്ടികൾ എന്ന് അധ്യാപകർ മനസിലാക്കണം.
എഐ അധ്യാപന രംഗത്തും എത്തിയതുകൊണ്ടുതന്നെ അത് എങ്ങനെ സ്വീകരിക്കണമെന്നും എഐ സാധ്യതകൾ പ്രയോജനപ്പെടുത്തി കൂടുതൽ മികച്ച അധ്യാപനം എങ്ങനെ കാഴ്ച വയ്ക്കാമെന്നും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. പഠിപ്പിക്കുന്നതിനൊപ്പം ഇന്ന് അധ്യാപന മേഖലയിൽ സ്വന്തം ഇടം കണ്ടെത്താനും എഐ പരിജ്ഞാനം അനിവാര്യമെന്നത് വാസ്തവം.
അധ്യാപന രംഗത്തേക്ക് ആവശ്യമായ എഐ ടൂളുകൾ, പ്ലാറ്റ്‌ഫോമുകൾ, എഐ ഉപയോഗിച്ചുള്ള അധ്യാപന രീതികൾ, തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് മനോരമ ഹൊറൈസണും, ദുബായ് ആസ്ഥാനമായ യുണീക് വേൾഡ് റോബോട്ടിക്സും ചേർന്ന് 'TeachXcelerate Advanced' ഓൺലൈൻ വർക്ഷോപ്പ് സംഘടിപ്പിക്കുന്നു. ഇതിലൂടെ എഐ ഉപയോഗിച്ച് പാഠ്യഭാഗങ്ങൾ വളരെ രസകരമാക്കി വിദ്യാർഥികളെ കയ്യിലെടുക്കാനുള്ള മികവ് അധ്യാപകർക്ക് ഉണ്ടാക്കിയെടുക്കാം. ChatGPT, Magic School AI, Perplexity, Notion AI തുടങ്ങിയ വിവിധ AI ടൂളുകളിൽ പ്രാവീണ്യം നേടാനും സാധിക്കും. നവംബർ 6, 7 തീയതികളിലായി നടക്കുന്ന വർക്ക്ഷോപ്പ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് STEM.org അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കും.
അധ്യാപകർക്ക് പുറമേ ട്രെയിനേഴ്‌സ്, കരിക്കുലം ഡെവലപ്പർമാർ, STEM എഡ്യൂക്കേറ്റേഴ്സ് എന്നിവർക്കും വർക്ക്ഷോപ്പിൽ പങ്കെടുക്കാം. TeachXcelerate ഓൺലൈൻ വർക്ക് ഷോപ്പിനെക്കുറിച്ചുള്ള വിശദ വിവരങ്ങൾക്കും പ്രവേശനത്തിനും ഫോമിൽ റജിസ്റ്റർ ചെയ്യാം: https://forms.cloud.microsoft/r/W9Vr8cVGfL. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: 9048991111.