പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ ജടായുപാറയിലേക്കെത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആദ്യം കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്താണ് ജടായുപ്പാറ സന്ദർശിക്കുക. ജടായുപ്പാറയുടെ ശില്പ്പി രാജീവ് അഞ്ചലും കേന്ദ്രമന്ത്രിയുമായി ഇതേക്കുറിച്ചുള്ള ചർച്ചകൾ നടന്നെന്നും സുരേഷ് ഗോപി പറഞ്ഞു.

ഡൽഹി ബിനാലെയിൽ ജടായുവിന്റെ സാന്നിധ്യം വേണമെന്ന് അറിയിച്ചിട്ടുണ്ട്. അതിനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. കേന്ദ്ര ടൂറിസം മന്ത്രിയുടെ സന്ദർശനത്തിനുശേഷം പ്രധാനമന്ത്രി കൊല്ലത്ത് എത്തുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
എന്നാൽ ഇരുവരുടെയും സന്ദർശന തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നും വരും ദിവസങ്ങളിൽ അറിയാനാകും.
ENGLISH SUMMARY:
Prime Minister Narendra Modi is expected to visit Jatayu Earth's Center in Kollam following the visit of Union Tourism Minister Gajendra Singh Shekhawat. Discussions have taken place between Shekhawat and sculptor Rajiv Anchal regarding the site and its proposed presence at the Delhi Biennale. The dates of both visits are yet to be confirmed, according to Union Minister Suresh Gopi.