vd-sunny

File image

അഞ്ച് പിഎസ്‌സി ഒഴിവുകളില്‍ ഒടുവില്‍ സമവായം. നാലെണ്ണം കോണ്‍ഗ്രസിനും ഒരെണ്ണം ലീഗിനും നല്‍കാന്‍ ധാരണ. പട്ടികയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം. കെ.സി വേണുഗോപാല്‍ പക്ഷം സുധാമേനോന്റെ പേര് നിര്‍ദേശിച്ചു., എന്നാല്‍ അവര്‍ അഹമ്മദാബാദില്‍ സ്ഥിരതാമസമെന്നും  നിര്‍ദേശം അപ്രായോഗികമെന്നും മുഖ്യമന്ത്രി നിലപാടെടുത്തു. കെ.സി.പക്ഷം പകരം  നിര്‍ദേശിച്ച പേരില്‍ സമവായമായി

 

അതേസമയം, ഗുരുവായൂർ ദേവസ്വം ബോർഡ് അംഗങ്ങളുടെ നിയമനക്കാര്യത്തിൽ മന്ത്രിമാർക്കിടയിൽ തർക്കം ഉണ്ടെന്ന്  ദേവസ്വം മന്ത്രി കെ.മുരളീധരൻ സമ്മതിച്ചു. തർക്കങ്ങൾ എല്ലാം പരിഹരിച്ച് ഇന്നോ നാളെയോ ഉത്തരവിറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.എത്ര ഹിന്ദു മന്ത്രിമാർ ഒപ്പിട്ടു എന്ന ചോദ്യത്തിന് മന്ത്രിസഭാ രഹസ്യം പറയാൻ പറ്റില്ല എന്ന് മുരളീധരൻ പറഞ്ഞു. 

 

Also read: ‘ഞങ്ങള്‍ ഒന്നും അറിയുന്നില്ല’; മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രിമാര്‍; മന്ത്രിസഭായോഗത്തി

പാലക്കാട് ഡിസിസി മുന്‍ പ്രസിഡന്റ് സി.വി.ബാലചന്ദ്രന്‍ ഉള്‍പ്പെടെ മൂന്നുപേരെ ഗുരുവായൂര്‍ ദേവസ്വം അംഗങ്ങളായി നിയമിക്കാനുള്ള ഫയലിൽ ആണ് മന്ത്രിസഭയില്‍ ഭിന്നത ഉടലെടുത്തത്. മതിയായ ചർച്ച നടന്നില്ലെന്ന് കെസി പക്ഷവും ഇഷ്ടക്കാരനെ തിരികെ കയറ്റാൻ ആകാത്തതിൽ രമേശ് ചെന്നിത്തലയും ഭിന്ന സ്വരം ഉയർത്തുകയായിരുന്നു. ഇതേ തുടർന്ന് , നിയമനത്തിന് അംഗീകാരം നല്‍കേണ്ട ഹിന്ദു മന്ത്രിമാര്‍ ഫയലില്‍ ഒപ്പുവച്ചില്ല. മുഖ്യമന്ത്രിയും മന്ത്രിമാരായ കെ.മുരളീധരനും കെ.എ.തുളസിയും മാത്രമാണ് നിയമനം അംഗീകരിച്ചത്. മന്ത്രിസഭാ യോഗത്തിയിലും വിഷയം തർക്കത്തിന് വഴിവച്ചു എന്നാണ് അറിയുന്നത്. 

 

ബാലചന്ദ്രനെ കൂടാതെ കെ.മുരളീധരന്റെ നോമിനിയായ ശിവൻ പാലിയെത്തും ജീവനക്കാരുടെ പ്രതിനിധി അംഗമായി പി അഭിലാഷുമാണ് നിയമനപട്ടികയിലുള്ളത്. ടിവി ബാലചന്ദ്രന്റെ കാര്യത്തിൽ കെ സി പക്ഷത്തിന് താല്പര്യമുണ്ടെങ്കിലും മറ്റ് അംഗങ്ങളുടെ കാര്യത്തിൽ ചർച്ച ഉണ്ടായില്ല എന്നാണ് വിമർശനം. ഗുരുവായൂര്‍ ദേവസ്വം മുന്‍ അംഗവും മുന്‍ ജീവനക്കാരനുമായ എന്‍. രാജുവിനെ തഴഞ്ഞതാണ് രമേശ് ചെന്നിത്തലയെ ചൊടിപ്പിച്ചത്. വിഷയത്തിൽ സമവാക്യം കണ്ടെത്താനുള്ള ചർച്ചകൾ തുടരുകയാണ്.

ENGLISH SUMMARY:

Malayala Manorama Online News provides the latest updates on the consensus reached for five Kerala PSC vacancies and the ongoing disputes regarding Guruvayur Devaswom board appointments. The report details how the cabinet approved the allocation of seats between Congress and the Muslim League amidst internal party disagreements.