padmaja-venugopal

പത്മജ വേണുഗോപാല്‍ ബിജെപി വിട്ടേക്കും. നാളെ തിരുവനന്തപുരത്ത് രാജി വച്ച് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയേക്കും. ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കളുമായി ആശയവിനിയമം നടത്തി . ബിജെപിയില്‍ കടുത്ത അവഗണന നേരിട്ട പശ്ചാത്തലത്തിലാണ് രാജി ആലോചനകൾ സജീവമായത്. പാർട്ടിയിലേക്ക് ആരെങ്കിലും വരാൻ തീരുമാനിച്ചാൽ താൻ എതിർക്കില്ലെന്ന നിലപാടാണ് സഹോദരനും മന്ത്രിയുമായ കെ. മുരളീധരൻ സ്വീകരിച്ചത്. തിരുവനന്തപുരത്തുണ്ടായിരുന്ന പത്മജ എറണാകുളത്തേക്ക് മടങ്ങിയെങ്കിലും അവരുടെ പ്രതികരണം ലഭ്യമായിട്ടില്ല.

 

കോൺഗ്രസ് വിട്ടുപോകാൻ കാരണം നേതാക്കളെന്നു നേരത്തെ പത്മജ പറഞ്ഞിരുന്നു. ഡൽഹിയിലെത്തിയാൽ തിരക്കു മൂലം രാഹുൽ ഗാന്ധി കാണാൻ തയാറായിട്ടില്ല. സോണിയ ഗാന്ധിയാണെങ്കിൽ ആരെയും കാണുന്നുമില്ല. കേരളത്തിൽ തന്നെ കേൾക്കാൻ തയാറായത് അന്നത്തെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ മാത്രമാണ്. അച്ഛന് ഉചിതമായ സ്മാരകമുണ്ടാക്കണമെന്ന ആവശ്യം പല തവണ ഉന്നയിച്ചു. 

 

അവർ ഒരു കല്ലുപോലും വയ്ക്കില്ലെന്നു മനസ്സിലായി. തന്റെ സങ്കടങ്ങൾ പറഞ്ഞു സുധാകരനു മുന്നിൽ പൊട്ടിക്കരഞ്ഞ സന്ദർഭവുമുണ്ടെന്ന് 2024 ല്‍ ബിജെപി സംസ്ഥാന ആസ്ഥാനമായ  മാരാർജി ഭവനിൽ നടന്ന പത്രസമ്മേളനത്തിൽ പത്മജ വേണുഗോപാൽ പറഞ്ഞിരുന്നു.  ബിജെപിയിൽ ചേരാൻ ആ പാർട്ടിയുടെ കേന്ദ്ര നേതാക്കൾ തന്നെ ഇങ്ങോട്ടു ബന്ധപ്പെടുകയായിരുന്നെന്നും പത്മജ അന്ന് പറഞ്ഞു. 

ENGLISH SUMMARY:

Padmaja Venugopal BJP exit rumors are spreading as she reportedly plans to return to the Congress party due to alleged neglect. This developing story highlights the shifting political dynamics in Kerala as party leaders respond to the potential switch.