vd-satheesan-assembly-2

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം സമൂഹമാധ്യമങ്ങളിൽ നിന്ന് 15,627 പോസ്റ്റുകളോ ലിങ്കുകളോ നീക്കം ചെയ്തെന്ന് സർക്കാർ. നിയമസഭയിൽ സേവിയർ ചിറ്റിലപ്പള്ളിക്ക് നൽകിയ മറുപടിയിലാണ് കണക്ക് വ്യക്തമാക്കിയത് . മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങൾ ഉൾപ്പെടുന്ന പോസ്റ്റുകളും നീക്കം ചെയ്തവയിൽപെടുന്നു

 

കേന്ദ്രസർക്കാരിന്റെ 'സഹോഗ്' പോർട്ടൽ മുഖേനയും അല്ലാതെയും ലഭിച്ച പരാതികളിലാണ് സമൂഹമാധ്യമ പോസ്റ്റുകൾ നീക്കം ചെയ്തത് എന്നാണ് സർക്കാർ നിയമസഭയിൽ അറിയിച്ചിരിക്കുന്നത്. 4,201പരാതികളിൽ 3,472 എണ്ണത്തിൽ നിയമനടപടി സ്വീകരിച്ചുവെന്നും 15,627 പോസ്റ്റുകൾ നീക്കം ചെയ്തുവെന്നും സർക്കാർ വ്യക്തമാക്കി. സാമ്പത്തിക തട്ടിപ്പുകളുടെ പോസ്റ്റുകൾ, മോർഫ് ചെയ്ത ചിത്രങ്ങളുടെ പോസ്റ്റുകൾ, വ്യക്തികളെയും ജനപ്രതിനിധികളെയും അപകീർത്തിപ്പെടുത്തുന്ന വ്യാജ വാർത്തകളും കൃത്രിമ ദൃശ്യങ്ങളും നീക്കം ചെയ്തവയിൽ ഉള്‍പെടുന്നു എന്നാണ് സർക്കാർ വാദം . 

 

ഇതിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങളുമുള്ള പോസ്റ്റുകളും ഉൾപ്പെടുന്നു എന്ന് സർക്കാർ നിയമസഭയിൽ മറുപടി നൽകി. വർഗീയ വിദ്വേഷ പരാമർശങ്ങളും, വ്യാജ സന്ദേശങ്ങളും അശ്ലീല ദൃശ്യങ്ങളും വ്യക്തികളുടെ അന്തസ്സിനെ മോശമാക്കുന്ന സൈബർ ബുള്ളിയിങ് പോസ്റ്റുകളും നീക്കിയവയിൽപ്പെടുന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങൾ ഉൾപ്പെടുന്ന പോസ്റ്റുകൾ നീക്കം ചെയ്യുന്നത് സർക്കാർ നിർദേശപ്രകാരമാണെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു.

ENGLISH SUMMARY:

Malayala Manorama Online News reports that the Kerala government removed 15,627 social media posts following 4,201 received complaints. The action targeted financial frauds, morphed images, and defamatory content involving public representatives as stated in the legislative assembly.