rino-death

കൊല്ലം കുണ്ടറയിലെ  ആശുപത്രിയില്‍ നഴ്സിങ് വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയില്‍. മുളവന സ്വദേശി റിനോ രാജു(22)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്റേണ്‍ഷിപ്പിന് എത്തിയതായിരുന്നു റിനോ. 

 

ആശുപത്രിയിലെ നിർമാണത്തിലിരിക്കുന്ന മൂന്നാം നിലയിൽ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്ന റിനോ രാജൻ കുണ്ടറയിലെ ആശുപത്രിയിലേക്ക് ഇന്റേൺഷിപ്പിനായി എത്തിയതായിരുന്നു. ഫോണിൽ ഒരു സന്ദേശം വന്നതിനു പിന്നാലെയാണ് ഇയാൾ കെട്ടിടത്തിന് മുകളിലേക്ക് പോയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മരണകാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ENGLISH SUMMARY:

Malayala Manorama Online News reports the tragic suicide of a 22-year-old nursing intern, Rino Raju, at a hospital in Kundara, Kollam. Police have launched an investigation to determine the exact cause of death following a mysterious phone message.