manaveeyam-veedhi

മാനവീയം വീഥിയിൽ കലാസാംസ്കാരിക പരിപാടികൾക്ക് കോർപറേഷൻ  അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് മാനവീയം  സാംസ്കാരിക കൂട്ടായ്മ പ്രവർത്തകർ തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറിയെ  ഉപരോധിച്ചു. പാട്ടു പാടിയും മുദ്രാവാക്യം വിളിച്ചും പ്രവർത്തകർ  പ്രതിഷേധിച്ചു. കോർപറേഷൻ കൗൺസിൽ തുടങ്ങാറായിട്ടും ഉപരോധം തുടർന്നതോടെ പൊലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കി.

പ്രശസ്‌ത നാടക പ്രവർത്തകൻ രഘൂത്തമൻ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് അതിക്രമം നടത്തിയെന്ന് ആരോപിച്ച് നഗര സഭാ ഓഫിസിന് മുമ്പിൽ സാംസ്കാരികപ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധം തുടർന്നതോടെ  പൊലീസ് പ്രവർത്തകരെ വലിച്ചിഴച്ച് നീക്കി. 

മാനവീയം വീഥിയിൽ  പരിപാടികൾക്ക് അനുമതി നിഷേധിച്ചാൽ കോർപ്പറേഷന് മുമ്പിൽ എല്ലാ ദിവസവും കലാ പരിപാടി അവതരിപ്പിക്കുമെന്നാണ് മാനവീയം  സാംസ്കാരിക കൂട്ടായ്മ മുന്നറിയിപ്പ് നല്‍കി.

ENGLISH SUMMARY:

Manaveeyam Veethi protest news highlights the recent agitation by cultural activists in front of the Thiruvananthapuram Corporation office after permission for cultural events was denied. The Corporation secretary was picketed by artists singing songs and raising slogans, leading to police intervention.