പാത്രിയര്‍ക്കീസ് ബാവായുടെ മണര്‍കാട് പള്ളി സന്ദര്‍ശനത്തില്‍ സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്സ് സഭ. സര്‍ക്കാര്‍ ഏകപക്ഷീയമായി നിലപാടെടുത്തെന്നാണ് ആരോപണം. കോതമംഗലത്തും മണര്‍കാടും നടന്നത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് പ്രോഗ്രാമെന്നും ഓര്‍ത്തഡോക്സ് സഭ മാധ്യമ വിഭാഗം തലവന്‍ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറസ് മെത്രാപ്പൊലീത്ത വിമര്‍ശിച്ചു.
സഭ ഒന്നായാല്‍ സ്വര്‍ഗം സന്തോഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിന്നീടുണ്ടായത് അസമാധാനം സൃഷ്ടിക്കുന്ന കാര്യങ്ങളാണ്. സമാധാനശ്രമം കോണ്‍ഗ്രസിലുള്ളവര്‍ അട്ടിമറിച്ചു.കോതമംഗലത്തും മണര്‍കാടും നടന്നത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് പ്രോഗ്രാമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതീക്ഷ കൈവിടുന്നില്ലെന്നും ശാശ്വതസമാധാന പ്രതീക്ഷയുണ്ടെന്ന് ഓര്‍ത്തഡോക്സ് സഭ വ്യക്തമാക്കി.
നിയമോപദേശത്തിന്റെ അടിസ്ഥാനം രണ്ട് കൂട്ടരെയും ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ടായിരുന്നു. അത് ചെയ്യാതെ ഒരു വിഭാഗത്തിനൊപ്പം നിന്ന് മലങ്കരസഭയെ മുറിവേൽപ്പിച്ചു. മുഖ്യമന്ത്രിയുടെ സമാധാനശ്രമത്തിന് തുരങ്കം വെച്ചത് അദ്ദേഹത്തിന്റെ പാർട്ടിയിലുള്ളവരും, ചില ഘടകകക്ഷികളും ചേർന്നാണ്. തർക്കം നിലനിൽക്കുന്നതിനാലാണ് മണർകാട് പ്രവേശിക്കരുതെന്ന് പറഞ്ഞത്. ചർച്ചകൾക്ക് വേണ്ടി ദേവലോകത്തിന്റെ വാതിലുകൾ തുറന്നിട്ടു. ചർച്ചകൾക്ക് ശേഷം എല്ലാ ദേവാലയങ്ങളിലും പ്രവേശിക്കുവാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.