തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വളർമതിയുടെ ആരോഗ്യസ്ഥിതി വിലയിരുത്താൻ പ്രത്യേക മെഡിക്കൽ സംഘം. മെഡിക്കൽ കോളജിലെ മെഡിസിൻ വകുപ്പ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ വളർമതിയെ പരിശോധിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ മോശം ആരോഗ്യാവസ്ഥയിൽ തുടരുന്ന വളർമതിയെ ആശുപത്രി അധികൃതർ ഇടപെട്ട് ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റാൻ ശ്രമിച്ചെന്ന് സമരസമിതി ആരോപിച്ചു. വളർമതിയുടെ ആരോഗ്യനില മോശമാണെന്ന വിവരം മറച്ചുവെക്കാനുള്ള നീക്കമാണ് നടന്നതെന്ന് റാങ്ക് ഹോൾഡർ എം.ജയകൃഷ്ണൻ ആരോപിച്ചു. 

Also Read: 'വളര്‍മതിയുടെ ആരോഗ്യനില മോശം'; സര്‍ക്കാര്‍ വളര്‍മതിയുടെ ജീവന്‍വച്ച് കളിക്കുന്നെന്ന് സമരക്കാര്‍

ഉദ്യോഗാര്‍ഥികളുടെ ജീവന്‍ അപകടത്തിലാക്കാതെ എല്‍പിഎസ്ടി സമരം എത്രയും വേഗം ഒത്തു തീര്‍പ്പാക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. വിജയം കാണാതെ പിന്നോട്ടില്ലെന്ന് നിലപാടിലാണ് ഉദ്യോഗാര്‍ഥികള്‍. സമരം 133ാം ദിവസത്തിലേയ്ക്ക് കടന്നു. ആശുപത്രി ഐസിയുവില്‍ സമര നേതാവ് വളര്‍മതി നിരാഹാരം തുടരുരുകയാണ്. നിരാഹാരം അവസാനിപ്പിക്കണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം വളര്‍മതി ചെവിക്കൊണ്ടില്ല. സമര പന്തലില്‍ ഉദ്യോഗാര്‍ഥി എം. ജയകൃഷ്ണനും നിരാഹാരം തുടരുകയാണ്. മോശം ആരോഗ്യാവസ്ഥയിലുളള വളര്‍മതിയെ ഐസിയുവില്‍ നിന്ന് വാര്‍ഡിലേയ്ക്ക് മാറ്റാന്‍ ശ്രമിച്ചെന്നും ഇത് പ്രതികാര നടപടിയാണെന്നും ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു.

നിരാഹാരം തുടർന്നാൽ ജീവൻ അപകടത്തിലാകുമെന്ന് ആശുപത്രിയിലെ ഡോക്ടർമാർ വളർമതിക്ക് മുന്നറിയിപ്പ് നൽകി. നിർജലീകരണം സംഭവിച്ച് ഞരമ്പുകൾ ചുരുങ്ങിയതിനാൽ ഡ്രിപ്പ് ഇടുന്നതിന് ബുദ്ധിമുട്ടുണ്ട്. രക്തത്തിലെ ഇലക്ട്രോലൈറ്റുകൾ തീരെ കുറഞ്ഞെന്നും ആർഎംഒ അറിയിച്ചു. നിരാഹാരം അവസാനിപ്പിക്കണമെന്ന് ആശുപത്രി അധികൃതർ നിർദേശം നൽകിയെങ്കിലും വളർമതി തയ്യാറായില്ല. നിരാഹാരം 21-ാം ദിവസത്തിലേക്ക് കടന്നു. ഡിവിഷൻ ഫാൾ വരുന്ന എൽപി സ്കൂളുകളിൽ അധ്യാപക വിദ്യാർഥി അനുപാതം 1:25 ആയി കുറച്ച് റാങ്ക് ലിസ്റ്റിൽ നിന്ന് പരമാവധി നിയമനം നടത്തണമെന്നാണ് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിന്റെ ആവശ്യം. സമരപ്പന്തലിൽ റാങ്ക് ഹോൾഡർ എം.ജയകൃഷ്ണനും നിരാഹാരം തുടരുകയാണ്.

ENGLISH SUMMARY:

A special medical team led by the head of the medicine department from the Medical College examined LPST rank holders' strike leader Valarmathi at Thiruvananthapuram General Hospital as her health condition continues to deteriorate. Doctors have warned that her life is in danger due to severe dehydration and critically low electrolyte levels as her indefinite hunger strike enters its 21st day. Meanwhile, the protesting committee has accused hospital authorities of attempting to shift Valarmathi from the ICU to a general ward as a retaliatory measure to conceal her worsening condition. With the overall agitation reaching its 133rd day, the CPM has urged the government to resolve the issue swiftly without endangering the candidates' lives, while rank holder M. Jayakrishnan also continues his fast at the protest venue.