bengaluru-ksrtc

TOPICS COVERED

മണ്ഡലകാലം തുടങ്ങാനിരിക്കെ ബെംഗളൂരുവിൽ നിന്ന് പമ്പയിലേക്ക് കെ.എസ് ആർടിസിയുടെ പ്രത്യേക സർവീസ് ഇക്കുറിയുമില്ല. അതേസമയം കർണാടക ആർടിസി പ്രതിദിന സർവീസ് പ്രഖ്യാപിച്ചുകഴിഞ്ഞു. കെ. എസ് ആർ ടി സിയുടെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനത്തിനായി  കാത്തിരിക്കുകയാണ് ബെംഗളൂരുവിലെ മലയാളി തീർഥാടകർ.

ആയിരക്കണക്കിന് മലയാളികളാണ് ഓരോ മണ്ഡലകാലത്തും ബെംഗളൂരുവിൽ നിന്ന് ശബരിമലയിലേക്ക് പോകുന്നത്. നേരത്തെ കെ.എസ് ആർടിസി ബെംഗളൂരുവിൽ നിന്ന് പമ്പയിലേക്ക് പ്രത്യേക സർവീസ് നടത്തിയിരുന്നു. എന്നാൽ കോവിഡ് കാലത്ത് നിർത്തിയ സർവീസ് പിന്നീട് പുനരാരംഭിച്ചിട്ടില്ല.

ആവശ്യം ഉന്നയിച്ച് ഗതാഗത മന്ത്രിയെ കാണാൻ ഒരുങ്ങുകയാണ് മലയാളി സംഘടനകൾ.

അതേസമയം കർണാടക ആർടിസി പമ്പയിലേക്ക് പ്രതിദിന സർവീസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. മകരവിളക്ക് ദിവസങ്ങളിൽ ഉൾപ്പെടെ തിരക്കുള്ള ദിവസങ്ങളിൽ അധിക സർവീസുകളും ഉണ്ടാകും. 

ENGLISH SUMMARY:

t KSRTC has not yet announced special bus services from Bangalore to Pampa for the upcoming Sabarimala pilgrimage season, while Karnataka RTC has already launched daily services. Malayali associations in Bangalore are now planning to approach the transport minister to demand the resumption of these crucial KSRTC services.