saiju-hentry

കൊല്ലത്തെ എസ്ര ഗ്ലോബല്‍ ട്രാവല്‍സിന്റെ വിസ തട്ടിപ്പിനിരയായ ശക്തികുളങ്ങര സ്വദേശി സൈജു ഹെൻറി പീറ്റർ ജീവനൊടുക്കി. വിസയ്ക്കായി ഏജൻസിക്ക് അഞ്ച് ലക്ഷം രൂപ നല്‍കിയ സൈജുവിന് കനത്ത സാമ്പത്തിക ബാധ്യതയും ഉണ്ടായിരുന്നു 

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്ന് കോടികൾ തട്ടിയ കേസില്‍ കൊല്ലത്തെ എസ്ര ഗ്ലോബൽ ട്രാവല്‍സ് ഉടമ മേരി ലോപ്പസിനെ ഛത്തീസ്ഗഡില്‍ നിന്ന് അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉദ്യോഗാർത്ഥികളില്‍ നിന്നായി 5 മുതൽ 7 ലക്ഷം രൂപ വരെയാണ് പ്രതികള്‍ വാങ്ങിയിരുന്നത്. ശക്തികുളങ്ങര സ്വദേശി സൈജുവിന് ഓസ്ട്രേലിയൻ വിസ നൽകാമെന്ന് പറഞ്ഞ് അഞ്ച് ലക്ഷം വാങ്ങി. പിന്നീട് ജോലി നൽകാതെ കബളിപ്പിക്കുകയായിരുന്നു. നിരവധി തവണ സൈജു സ്ഥാപനത്തിൽ കയറിയിറങ്ങിയിട്ടും പണം നൽകിയില്ല. ഇതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് ഭാര്യ ആൻസി.

തമിഴ്നാട് മാർത്താണ്ഡം , എറണാകുളം, കൊല്ലം ജില്ലകളിലെ സ്ഥാപനത്തിന്റെ വിവിധ ശാഖകൾ വഴിയായിരുന്നു തട്ടിപ്പ് നടത്തിയത്. കൊല്ലത്ത് മാത്രം ഏകദേശം 4.5 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. സ്ഥാപനത്തിൽ റെയ്ഡ് നടത്തിയ അന്വേഷണസംഘം ബാങ്ക് ഇടപാട് രേഖകളും പിടിച്ചെടുത്തിരുന്നു. അതേ സമയം സൈജുവിന് മറ്റ് സാമ്പത്തിക ബാധ്യതകളും ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമായി.

ENGLISH SUMMARY:

A native of Sakthikulangara in Kollam, identified as Saiju Henry Peter, died by suicide after falling victim to a major visa fraud orchestrated by Esra Global Travels. According to his wife Ancy, Saiju had paid five lakh rupees to the agency for an Australian work visa but was left devastated after failing to secure the job or recover his money despite repeated visits. The agency's owner, Mary Lopez, was previously arrested in Chhattisgarh by Anchalummoodu police for duping job seekers out of crores of rupees across branches in Kollam, Ernakulam, and Marthandam. Police also confirmed that Saiju was facing severe financial liabilities alongside the losses suffered from the scam.