എല്‍.പി.എസ്.ടി ഉദ്യോഗാര്‍ഥികളുടെ അഞ്ച് ആവശ്യങ്ങളില്‍ നാലും അംഗീകരിച്ചെന്ന സര്‍ക്കാരിന്റെ അവകാശവാദം തള്ളി സമരസമിതി നേതാവ് വളര്‍മതി മനോരമ ന്യൂസ് കൗണ്ടര്‍ പോയന്റില്‍. ചര്‍ച്ചയ്ക്ക് വിളിച്ച വിദ്യാഭ്യാസമന്ത്രി പറഞ്ഞുപറ്റിക്കുകയാണ് ചെയ്തത്. ആവശ്യം അംഗീകരിച്ചെന്ന ഒരു ഉറപ്പും ലഭിച്ചിട്ടില്ല. ധാരണകള്‍ കരാറായി എഴുതിത്തരാന്‍ ഇത് രാജ്യങ്ങള്‍ക്കിടയിലെ വിഷയമല്ലല്ലോ എന്നാണ് മന്ത്രി പറഞ്ഞത്. രണ്ട് ആവശ്യങ്ങള്‍ പഠിക്കാന്‍ സമയം വേണമെന്ന് മാത്രമായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടതെന്നും വളര്‍മതി പറഞ്ഞു.
ഇതിനിടെ സമരപ്പന്തൽ പൊളിച്ചതിന് പിന്നാലെ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധം കടുപ്പിച്ചു. പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വളർമതി സമരപ്പന്തലിലേക്ക് തിരിച്ചെത്തി. അധ്യാപക വിദ്യാർഥി അനുപാതം കുറയ്ക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് വളർമതി പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടികൾ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. എൽപിഎസ്ടി സമരപ്പന്തൽ പൊളിച്ചു നീക്കിയ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
സമരം ചെയ്യുന്ന എല്‍.പി.എസ്.ടി റാങ്ക് ഹോവ്‍ഡേഴ്സിന്‍റെ ആവശ്യങ്ങളില്‍ ചെയ്യാവുന്നതെല്ലാം ചെയ്തുവെന്നും അധ്യാപക– വിദ്യാര്‍ഥി അനുപാതം കുറക്കാനാകില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സമരത്തിന് സര്‍ക്കാര്‍എതിരല്ലെന്നും കോടതി വിധികളുടെ അടിസ്ഥാനത്തിലാണ് പൊലീസ് സമരപന്തല്‍പൊളിച്ചതെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സമരത്തിന് പിന്തുണ അറിയിച്ച് സിപിഎം ബിജെപി നേതാക്കള്‍ സമരപന്തലില്‍ എത്തി.
കുട്ടികളുടെ എണ്ണം കുറയുന്നതിനാലും വന്‍സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നതിനാലും സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക,വിദ്യാര്‍ഥി അനുപാതം മാറ്റാനാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദീന്‍ പറഞ്ഞു. എല്‍.പി.എസ്.ടി സമരക്കാര്‍ ആവശ്യപ്പെട്ട നാലില്‍ അഞ്ചുകാര്യങ്ങളും അനുഭാവപൂര്‍വ്വം ചെയ്തുവെന്നും മന്ത്രി പറഞ്ഞു.
സുപ്രീംകോടതി വിധിയുള്ളതിനാലാണ് സമരപ്പന്തല്‍ പൊലീസ് പൊളിച്ചതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സമാധാനപരമായ സമരങ്ങള്‍ തടയരുതെന്നും എന്നാല്‍ക്രമസമാധാന പ്രശ്നമുണ്ടായാല്‍ പൊലീസ് ഇടപെടണമെന്നും വയനാട് എം.പി പ്രിയങ്കാ ഗാന്ധി പറഞ്ഞു. സര്‍ക്കാരിന്റേത് ജനാധിപത്യവിരുദ്ധ നിലപാടാണെന്ന് സിപിഎമ്മും ബിജെപിയും ആരോപിച്ചു.
130 ദിവസമായി സമരം സെക്രട്ടേറിയറ്റിനു മുന്നില്‍ തുടരുകയാണ് .