പ്രസവത്തിനു ശേഷം ശരീരത്തില്‍ നിന്ന് പഞ്ഞിയെടുക്കാന്‍ ഡോക്ടര്‍ മറന്നതായി യുവതിയുടെ പരാതി. തൃശൂര്‍ ചാവക്കാട് താലൂക്ക് ആശുപത്രിയ്ക്കെതിെരെയാണ് പരാതി. ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി.  

ഓഗസ്റ്റ് 19ന് ചാവക്കാട് താലൂക്ക് ആശുപത്രിയിലായിരുന്നു പ്രസവം. ചാവക്കാട് സ്വദേശിനി ഫാത്തിമത്തുല്‍ ഷറഫിയയുടേതാണ് സുഖപ്രസവമായിരുന്നു. പക്ഷേ, വജൈനയില്‍ തുന്നിക്കെട്ടുണ്ടായിരുന്നു. ഇവിടെ വച്ചിരുന്ന പഞ്ഞി എടുത്തുമാറ്റാന്‍ ഡോക്ടര്‍ മറന്നതായി യുവതി പറയുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയ ശേഷമാണ് പഞ്ഞി എടുത്തുമാറ്റിയത്. നാല്‍പത്തിമൂന്നു ദിവസം വേദന അനുഭവിച്ചു. നഷ്ടപരിഹാരമായി മൂന്നു ലക്ഷം രൂപ വേണമെന്ന് നിര്‍ധന കുടുംബം ആവശ്യപ്പെട്ടു. പഞ്ഞി കുടുങ്ങിയതിന്‍റെ സ്കാന്‍ റിപ്പോര്‍ട്ട് സഹിതമാണ് യുവതി പരാതി നല്‍കിയത്. 

അതേസമയം, ആരോപണം നിഷേധിച്ചിച്ച് ഡോ. ടിറ്റോ ടോം രംഗത്തെത്തി. പരാതിക്കാര്‍ മൂന്നുലക്ഷം രൂപ തന്നോട് ആവശ്യപ്പെട്ടെന്നും പഞ്ഞി അന്ന് തന്നെ എടുത്തതിന് തെളിവുണ്ടെന്നുമാണ് ഡോക്ടറുടെ വാദം. തെളിവുകള്‍ ഡിഎംഒയ്ക്ക് കൈമാറിയെന്നും ഡ‍ോക്ടര്‍ ഡിറ്റോ ടോം പറഞ്ഞു.

ഡി.എം.ഒയുടെ നേതൃത്വത്തില്‍ പരാതിയില്‍ അന്വേഷണം തുടരുകയാണ്. 

ENGLISH SUMMARY:

Chavakkad Taluk Hospital negligence is the primary focus of this report regarding a serious medical error allegation in Thrissur. The patient claimed that cotton was left inside her womb after delivery, leading to severe complications and a counter-claim from the doctor.