ഓട്ടോ ടാക്സി നിരക്ക് കൂട്ടിയേക്കും. നിരക്ക് വര്‍ധനയോട് ഗതാഗത വകുപ്പിനും യോജിപ്പ്. എത്ര കൂട്ടണം എന്നതില്‍ പഠനം നടത്തും. സമിതിയെ നിയോഗിക്കുന്നതില്‍ ഇന്ന് തീരുമാനം എടുത്തേക്കും. ഓട്ടോറിക്ഷയുടെ മിനിമം ചാർജ് 30 രൂപയിൽ നിന്നും 50 ആയും ടാക്സിയുടെത് 250 രൂപയിൽ നിന്നും 300 രൂപയായും ഉയർത്തണമെന്നാണ് യൂണിയനുകളുടെ ആവശ്യം.. ഓട്ടോ ടാക്സി യൂണിയനുകളുമായി ഇന്ന് 12 മണിക്ക് ഗതാഗതമന്ത്രി ചര്‍ച്ച നടത്തും

നിരക്ക് പരിഷ്‌കരണം ആവശ്യപ്പെട്ട് ഓട്ടോ ടാക്സി സേവനങ്ങളുടെ 24 മണിക്കൂർ പണിമുടക്ക് ഇന്ന് അർധരാത്രി തുടങ്ങും. പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ള എല്ലാ യൂണിയൻ പ്രതിനിധികളെയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. 

 

നിരക്കുകൾ പുതുക്കണമെന്ന് ആവശ്യപ്പെട്ടു വിവിധ ട്രേഡ് യൂണിയനുകൾ സംസ്ഥാന സർക്കാരിനു നിവേദനം നൽകിയിരുന്നു. തുടർന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ യോഗം വിളിച്ചെങ്കിലും തീരുമാനമായിരുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണു പണിമുടക്കുന്നതെന്ന് കെ.എസ്.സുനിൽകുമാർ (സിഐടിയു), വി.ആർ.പ്രതാപൻ (ഐഎൻടിയുസി), കെ.എം.മോഹനൻ (ബിഎംഎസ്) എന്നിവർ അറിയിച്ചു.

ENGLISH SUMMARY:

Malayala Manorama Online News reports that the Kerala transport department is considering a fare hike for auto-rickshaws and taxis following a strike. A committee will be appointed today to study the proposed fare revision demanded by trade unions.