തിരുവനന്തപുരത്ത് ചികിത്സയിൽ കഴിയുന്ന ഇഎംഎസിന്റെ മകൾ  ഇ.എം  രാധയെ പാർട്ടി തിരിഞ്ഞുനോക്കുന്നില്ലെന്ന ആരോപണത്തിനു മറുപടിയുമായി രാധയുടെ ഭർത്താവ് സി കെ ഗുപ്തൻ . സമൂഹമാധ്യമങ്ങളിലുള്ള പ്രചാരണത്തിനാണ് ഫേസ്ബുക്കിലൂടെ ഗുപ്തൻ മറുപടി നൽകിയത്.

 

കുറിപ്പിന്റെ പൂര്‍ണരൂപം: 

 

തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇഎംഎസ്സിൻറെ മകളും എന്റെ ഭാര്യയുമായ ഇഎം രാധയെ പാർടി തിരിഞ്ഞുനോക്കുന്നില്ലെന്ന് സോഷ്യൽ മീഡിയയിലൂടെ ചിലർ നടത്തുന്ന പ്രചരണം കല്ലുവെച്ച നുണയാണ്. പാർട്ടി കണ്ണിലെ കൃഷ്ണമണി പോലെയാണ് രാധയെ സംരക്ഷിക്കുന്നത്.  ചികിത്സാ സംബന്ധമായ ആശുപത്രിയിൽ നിന്നുമുള്ള ബില്ലുകൾ മുഴുവൻ അടയ്ക്കുന്നത് എ. കെ. ജി സെന്ററിൽ നിന്നുമാണ്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ അടക്കമുള്ള നേതാക്കൾ ആശുപത്രിയിൽ നിരവധി തവണ സന്ദർശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വസ്തുത ഇതായിരിക്കെ ഇ.എംഎസ്സിന്റെ കുടുംബത്തെ അപമാനിക്കുംവിധമുള്ള പ്രചാരവേലയിൽ ആരും കുടുങ്ങിപോകരുതെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു

ENGLISH SUMMARY:

Namboodiripad's daughter EM Radha, has dismissed social media allegations that the party has neglected her during her medical treatment in Thiruvananthapuram. He clarified that the AKG Centre is bearing all hospital expenses and senior leaders like MV Govindan have visited her regularly.