• അറസ്റ്റ് മെമ്മോ, നോട്ടിസ് എന്നിവ നേരിട്ട് കൈപ്പറ്റിയില്ലെങ്കില്‍ അടുത്ത ദിവസം ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി രാജ്യം വിടുന്നത് തടയും

സാമ്പത്തിക തിരിമറി കേസിൽ അറസ്റ്റിനു നിയമ തടസം നീങ്ങിയതോടെ ബി.എല്‍.എം സ്ഥാപക ചെയർമാൻ  ആർ.പ്രേംകുമാറിനെതിരെ ലുക്കൗട്ട് നോട്ടിസ് ഇറക്കാൻ നടപടി തുടങ്ങി ക്രൈം ബ്രാഞ്ച്. ഇയാൾ ഒളിവിൽ പോയെന്ന വിലയിരുത്തലിന്റെ  അടിസ്ഥാനത്തിലാണിത്. ചെന്നൈയിലെ വീട്ടിൽ പ്രേം കുമാർ ഇല്ലെന്നു ക്രൈം ബ്രാഞ്ചിനു വിവരം കിട്ടി. 

Also read: കാര്‍ മരത്തിലിടിച്ചുകയറി രണ്ടുപേര്‍ മരിച്ചു; മൂന്നുപേര്‍ക്ക് ഗുരുതരപരുക്ക്

നടപടിക്രമങ്ങളുടെ ആദ്യഘട്ടമായി ചട്ടപ്രകാരമുള്ള അറസ്റ്റ് മെമ്മോ, നോട്ടിസ് എന്നിവ തയാറാക്കുന്ന നടപടികൾ തുടങ്ങി.  ചെന്നൈയിലെയും തിരുവനന്തപുരത്തെയും വീടുകളിൽ നേരിട്ടെത്തി ഇവ കൈമാറും. 

നോട്ടിസ് കൈപ്പറ്റിയില്ലെങ്കിൽ അടുത്ത ദിവസം ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി രാജ്യം വിടുന്നത് തടയാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

 

BLM Fraud: Steps Initiated for the Arrest of Chairman R. Premkumar:

With legal hurdles to his arrest in a financial fraud case now removed, the Crime Branch has initiated steps to issue a lookout notice against R. Premkumar, the founding chairman of BLM. This decision follows the assessment that he has gone into hiding. The Crime Branch has received information that Premkumar is not present at his residence in Chennai