വൈദ്യുതി വിഷയത്തിൽ മന്ത്രി സണ്ണി ജോസഫും മുഖ്യമന്ത്രിയും തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷമാകുന്നു. ജി എൻ എ വിഷയത്തിൽ മന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്തിയുള്ള മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ മന്ത്രി കടുത്ത അതൃപ്തിയിലാണ്. അതേസമയം, മുഖ്യമന്ത്രിക്കെതിരെ അടൂർ പ്രകാശ് പരസ്യ പ്രതികരണം തുടരുന്നത് ആസൂത്രിത നീക്കം ആണെന്നാണ് വി.ഡി പക്ഷം കരുതുന്നത്. നിലവിലെ പ്രശ്നങ്ങൾ ചായ കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണെന്ന് കെ സി വേണുഗോപാൽ പ്രതികരിച്ചു. 

ജി എൻ എ വൈദ്യുതി വേണ്ടെന്നു വയ്ക്കാനുള്ള തീരുമാനം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് സണ്ണി ജോസഫിന്റെ ഈ പ്രതികരണമാണ് കഴിഞ്ഞ രണ്ടുദിവസം തലക്കെട്ടായി നിന്നത്. സണ്ണി ജോസഫിന്റെ ഈ വാദം മുഖ്യമന്ത്രി പൂർണമായി തള്ളിയതോടെ കാര്യങ്ങൾ കൂടുതൽ വഷളായി.മന്ത്രിസഭാ യോഗത്തിൽ സണ്ണി ജോസഫ് വിഷയം ഉയർത്തിയില്ല. ശേഷം മാധ്യമങ്ങളെ കണ്ടതുമില്ല. മന്ത്രിസഭയിൽ കൂട്ടത്തരവാദിത്വമില്ലെന്ന് പരോക്ഷ വിമർശനം നടത്തിയ അടൂർ പ്രകാശ് ഇന്നും പരസ്യ പ്രതികരണം തുടർന്നു.

അടൂർ പ്രകാശിന്റെ നീക്കം ആസൂത്രിതമാണെന്നാണ് വി ഡി സതീശൻ പക്ഷം കരുതുന്നത്. സർക്കാറിൻ്റെ പ്രതിച്ഛായക്ക് മങ്ങലൽപ്പിക്കാനുള്ള ശ്രമം നടക്കുന്നു എന്നാണ് സതീഷിന് അനുകൂലികൾ വിശ്വസിക്കുന്നത്. അതേസമയം അടൂരിന്റെ വിമർശനത്തിന് മറുപടി പറഞ്ഞ് പ്രാധാന്യം നൽകാൻ മുഖ്യമന്ത്രി തയാറായില്ല. യുഡിഎഫ് യോഗം എപ്പോൾ ചേരാൻ തീരുമാനിക്കുമ്പോൾ മുൻകൂട്ടി തീയതി അറിയിക്കാം എന്നുകൂടി മുഖ്യമന്ത്രി പരിഹസിച്ചു. അതേസമയം സണ്ണി ജോസഫ് അടൂർ പ്രകാശം മുഖ്യമന്ത്രിയും ഉൾപ്പെട്ട തർക്കത്തിൽ കക്ഷിചേരാൻ കെസി വേണുഗോപാൽതയ്യാറായില്ല.

ENGLISH SUMMARY:

The ongoing political rift between Electricity Minister Sunny Joseph and the Chief Minister has intensified following public disagreements over power sector policies. The Minister expressed deep dissatisfaction after the Chief Minister openly dismissed his claim of being unaware of the decision regarding GNA power allocations. Meanwhile, senior leader Adoor Prakash continued his critical stance against the government's functioning, which allies of V.D. Satheesan view as a deliberate attempt to tarnish the administration's image. Downplaying the internal turmoil, K.C. Venugopal described the escalating public feud as merely a storm in a teacup.