ജിഎന്‍എ വൈദ്യുതി കരാര്‍ വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി സതീശന്. ജിഎന്എയുമായി കരാര്‍ ഇല്ലല്ലോ എന്നു പറഞ്ഞ മുഖ്യമന്ത്രി വാര്‍ത്തകള്‍ വന്നത് വസ്തുതകള്‍ അറിയാതെയെന്നും പറഞ്ഞു. ഹിമാചല്‍ വൈദ്യുതി ലഭ്യമല്ലാത്ത സ്ഥിതി വന്നു. പിന്നെയുണ്ടായിരുന്നത് ജിഎന്‍എ മാത്രം. ഇത് വാങ്ങാനല്ല പറഞ്ഞത്. പരിശോധിച്ച് തീരുമാനിക്കുക എന്നാണ് പറഞ്ഞത്. കാശ് കുറവ് എവിടെനിന്ന് കിട്ടും, അവിടെനിന്ന് വാങ്ങും.
വൈദ്യുതി പ്രതിസന്ധിയില്‍ കെഎസ്ഇബി തെറ്റിദ്ധരിപ്പിച്ചോ എന്ന് അറിയില്ല. പ്രോലോങ്ഡ് പവര്‍കട്ട് ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. നവംബര്‍ 1 മുതല്‍ പവര്‍കട്ടെന്ന് ഫയലില്‍ എഴുതിയിരുന്നു. അത് കണ്ടപ്പോള്‍ അടിയന്തരനടപടിക്കായി ശ്രമിച്ചു.
വൈദ്യുതി വാങ്ങല്‍ വൈദ്യുതി മന്ത്രി അറിഞ്ഞില്ലെന്ന ആരോപണത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞു . വൈദ്യുതി മന്ത്രി അറിഞ്ഞില്ലെന്ന് ആര് പറഞ്ഞു ?. എല്ലാം മന്ത്രി അറിഞ്ഞാണ് നീങ്ങിയത്. ജിഎന്‍എ കരാര്‍ പിന്മാറ്റം അറിഞ്ഞില്ലെന്നാണ് മന്ത്രി പറഞ്ഞത്. GNAയുമായി കരാര്‍ ഇല്ലല്ലോ? പിന്നെങ്ങനെ പിന്മാറ്റം അറിയാം. പിന്മാറിയെന്ന വാര്‍ത്ത ഞാനും അറിഞ്ഞത് പത്രത്തില്‍നിന്നാണ്.'മന്ത്രി അറിയാതെ എനിക്ക് ഫയല്‍ എങ്ങനെ വരും?. എല്ലാം പക്കാ ആണ്. ഉടന്‍ ഒപ്പിടണമെന്ന് പറഞ്ഞാല്‍ ഒപ്പിടാനിരിക്കുന്ന ആളല്ല ഞാന്‍.
യുഡിഎഫ് കണ്‍വീനറുടെ വിമര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞു മാറി. അദ്ദേഹം അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നേ. ആ വിഷയത്തില്‍ എനിക്കൊരു കമന്റുമില്ല. യുഡിഎഫ് യോഗത്തിന്റെ തീയതി അറിയിക്കാം– മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.