തിരുവനന്തപുരം ശ്രീകാര്യത്തെ അഭിരാം കൊലക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്നും അതിനാലാണ് കൊലപ്പെടുത്തിയതെന്നും പ്രതിയായ പതിനേഴുകാരന് പൊലീസില്‍ മൊഴി നല്കി. അഭിരാമിന്റെ സുഹൃത്തും തന്റെ മുന്‍ കാമുകിയും അടുപ്പത്തിലായിരുന്നുവെന്നും ഈ ബന്ധം പ്രോല്‍സാഹിപ്പിച്ചത് അഭിരാമായിരുന്നുവെന്നും പതിനേഴുകാരന് പറയുന്നു.
അഭിരാമിനെ കാട്ടിലേക്ക് കൊണ്ടുപോയത് താനാണെന്നും ഉമര്‍ അവിടേക്ക് എത്തിയതാണെന്നും പ്രതി ആവര്‍ത്തിച്ചു. കേസില്‍ പതിനേഴുകാരന് ഒന്നാം പ്രതിയും ഉമര്‍, ഉമറിന്റെ കാമുകി ഐശ്വര്യ, ആനന്ദ എന്നിവര്‍ മറ്റ് പ്രതികളുമാണ്