സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചിൽ തടയാൻ കൊച്ചിയിൽ വ്യാപക പരിശോധനയുമായി പൊലീസ്. നിയമലംഘനം  കണ്ടെത്തിയ ബസുകളും, മദ്യപിച്ച ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. ആളപായം ഉണ്ടാക്കുന്ന അപകടങ്ങളിൽ കുറ്റകരമായ നരഹത്യ ചുമത്തുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.

‍കാക്കനാട് ബസ് ഇടിച്ച് യുവതി  മരിച്ചതും, ഹൈക്കോടതിയുടെ രൂക്ഷ വിമർശനവും ആണ് സ്വകാര്യ ബസ്സുകൾക്കെതിരെയുള്ള നടപടി കർശനമാക്കാൻ കാരണം. രാവിലെ 5 മണി മുതൽ 8 വരെയായിരുന്നു സ്വകാര്യ ബസ്സുകളിൽ മിന്നൽ പരിശോധന. 128 ബസ്സുകളിൽ ഇന്ന് പരിശോധന നടത്തി. മദ്യപിച്ച് വാഹനം ഓടിച്ച 3 ഡ്രൈവർമാരെ കസ്റ്റഡിയിൽ എടുത്തു. 

അമിത വേഗം, ഡോർ അടക്കാതെ യാത്ര തുടങ്ങി വിവിധ നിയമലംഘനങ്ങൾക്ക് 32 കേസുകളാണ് ഇന്ന് റജിസ്റ്റർ ചെയ്തത്. സ്വകാര്യ ബസ് ജീവനക്കാരുടെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. ആളപായം ഉണ്ടാക്കുന്ന സംഭവങ്ങളിൽ കുറ്റകരമായ നരഹത്യ ചുമത്തുമെന്നും കമ്മിഷണർ. അമിതവേഗത്തില്‍ വാഹനം  ഓടിക്കുന്ന സ്വകാര്യ ബസ് ഡ്രെവെര്‍മാരുടെ ലെസൈന്‍സ് റദ്ദാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

ENGLISH SUMMARY:

Kochi City Police launched an extensive early-morning crackdown on private buses following a fatal accident in Kakkanad and severe criticism from the Kerala High Court.