സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ പുതിയ സ്മാർട്ട് സിറ്റി ശാഖ കൊച്ചിയില്‍  പ്രവർത്തനം ആരംഭിച്ചു. ലുലു ഐടി ഇൻഫ്ര ബിൽഡിംഗിലെ ശാഖ ഐ.ബി.എസ് സോഫ്റ്റ്‌വെയർ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമായ വി.കെ.മാത്യൂസ് ഉദ്ഘാടനം ചെയ്തു. ബാങ്കിന്‍റെ പുതിയ എഐ ഡിജിറ്റൽ അസിസ്റ്റന്‍റായ 'സോന' ചടങ്ങിൽ അവതരിപ്പിച്ചു.

വിവിധ ഭാഷകളിൽ ഉപഭോക്താക്കളുമായി സംസാരിക്കാനും ബാങ്കിങ് സേവനങ്ങളെക്കുറിച്ച് വിവരം നൽകാനും സോനയ്ക്ക് കഴിയും. ലുലു ഐടി പാർക്‌സ് കൊച്ചി സി.ഇ.ഒ അഭിലാഷ് വലിയവളപ്പിൽ സോനയുടെ അനാച്ഛാദനം നിർവഹിച്ചു. എടിഎം സർവീസ് ഡോ. ടോം എം. ജോസഫ് ഉദ്ഘാടനം ചെയ്തു. ലോക്കർ സൗകര്യം തൃക്കാക്കര നഗരസഭ ചെയർപേഴ്‌സൺ റാഷിദ് ഉള്ളംപിള്ളി ഉദ്ഘാടനം ചെയ്തു. ഇൻഫോപാർക്ക്സ് ആൻഡ് സൈബർപാർക്ക് കേരള സി.ഇ.ഒ സുശാന്ത് കുറുന്തിൽ, സൗത്ത് ഇന്ത്യൻ ബാങ്ക് എം.ഡി മഹേഷ് മുരളീധർ പൈ എന്നിവർ പങ്കെടുത്തു.

South Indian Bank Kochi branch newly opened its smart city branch at Lulu IT Infra Building featuring the AI digital assistant Sona. :