muslim-league-block

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്‍റെ  റാലിക്കിടെ കൊച്ചിയിൽ  ഗതാഗതക്കുരുക്ക് ഉണ്ടാക്കിയതിൽ കേസ്. സംസ്ഥാന അധ്യക്ഷന്‍ മുനവറലി ശിഹാബ് തങ്ങൾ, ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് എം.എൽഎ.  ഉൾപ്പെടെ  കണ്ടാലറിയാവുന്ന രണ്ടായിരത്തോളം പേര്‍ക്കെതിരെയാണ് കേസ്. ജാഥയ്ക്കിടെ  വാഹനങ്ങൾക്കുനേരെയും അക്രമണം നടന്നതായി പരാതി ഉയർന്നു.

ബോൾഗാട്ടി ജംഗ്ഷൻ മുതൽ മറൈൻ ഡ്രൈവ് വരെയായിരുന്നു യൂത്ത് ലീഗിന്‍റെ റാലി. പൊലീസ് അനുമതിയും വാങ്ങിയിരുന്നു. ഗതാഗത നിയന്ത്രണങ്ങളെക്കുറിച്ച് പോലീസ് മുന്നറിയിപ്പും നൽകിയിതാണ്.എന്നാൽ റാലി ആരംഭിച്ചതോടെ  ഗതാഗതക്കുരുക്ക് രൂക്ഷമായി.പോലീസ് നിർദ്ദേശങ്ങൾ ലംഘിച്ച് ഗതാഗതക്കുരുക്ക് ഉണ്ടാക്കിയതിനാണ് മുനവറലി ശിഹാബ് തങ്ങൾ , പി കെ ഫിറോസ് അടക്കമുള്ള നേതാക്കൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന രണ്ടായിരത്തോളം പേർക്കെതിരെ പോലീസ് കേസെടുത്തത്.

റോഡിൽ കുരുങ്ങിയ വാഹനങ്ങളിലെ യാത്രക്കാരും യൂത്ത് ലീഗ് പ്രവർത്തകരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും ചെയ്തു.ചില വാഹനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായതായും പരാതി ഉയർന്നിട്ടുണ്ട്.ഗതാഗതക്കുരുക്ക് രൂക്ഷമായ കൊച്ചിയിൽ പോലീസ് നിർദ്ദേശങ്ങൾ പാലിക്കാതെ റാലി നടത്തിയതിനെതിരെ സമൂഹമാധ്യമങ്ങൾ അടക്കം രൂക്ഷ വിമർശനമാണ് ഉയരുന്നത്.

ENGLISH SUMMARY:

The Kochi Police have registered a case against Muslim Youth League state leaders and around 2,000 identifiable workers following severe traffic disruptions caused by their state conference rally.