kochi-minor-boy-assaulted-elamakkara

TOPICS COVERED

അമ്മയെപറ്റി ഇൻസ്റ്റഗ്രാമിൽ അശ്ലീല സന്ദേശം അയച്ചുവെന്നാരോപിച്ച് പതിനേഴുകാരനെ സമപ്രായക്കാരായ വിദ്യാർഥികളും അമ്മയും ചേർന്ന് മർദിച്ചു. കൊച്ചി എളമക്കരയിലാണ് സംഭവം. കേസില്‍ അഞ്ചുപേര്‍ അറസ്റ്റിലായിട്ടുണ്ട്.

വെള്ളിയാഴ്ച വൈകുന്നേരം എളമക്കരയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് പ്ലസ് ടു വിദ്യാർഥിയായ പതിനേഴുകാരനെ നാൽപതുകാരിയും ഇവരുടെ മകനായ പതിനേഴുകാരനും സുഹൃത്തുക്കളും ചേർന്ന് മർദിച്ചത്. നാൽപതുകാരിയായ സ്ത്രീയാണ് മർദനത്തിന് പ്രേരിപ്പിച്ചതെന്നാണ് പരാതി. ഇവർ വിദ്യാർഥിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

മർദനത്തിൽ പതിനേഴുകാരന്‍റെ സ്വകാര്യഭാഗങ്ങളിലടക്കം പരുക്കേറ്റിട്ടുണ്ട്. മർദന ദൃശൃങ്ങൾ പ്രതികള്‍ വാട്സാപ്പ് വഴി പ്രചരിപ്പിച്ചിക്കുകയും ചെയ്തു. സംഭവത്തിൽ നാൽപതുകാരിയേയും  പ്രായപൂർത്തിയാകാത്ത നാലു പേരെയും എളമക്കര പൊലീസ് അറസ്റ്റ് ചെയ്തു. 

ENGLISH SUMMARY:

A 17-year-old Plus Two student was brutally assaulted in Kochi's Elamakkara over allegations of sending obscene messages on Instagram. The victim was lured to a house on Friday evening where he was beaten by a 40-year-old woman, her minor son, and his friends. The victim suffered injuries, including to his private parts, while the perpetrators recorded the assault and circulated the video on WhatsApp. Elamakkara Police have registered a case and arrested five individuals, including the 40-year-old woman and four minors involved in the crime.