traffic-restriction

TOPICS COVERED

കോഴിക്കോട് പഴയ ദേശീയപാതയില്‍ ഫറോക്ക് പുതിയപാലം മുതല്‍ ചെറുവണ്ണൂര്‍ ജംക്‌ഷന്‍ വരെ ഇന്ന് രാത്രി മുതല്‍ മൂന്നുദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ചെറൂവണ്ണൂര്‍ മേല്‍പ്പാലത്തില്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന്‍റെ ഭാഗമായാണ് നിയന്ത്രണം.

ഗര്‍‍ഡറുകള്‍ സ്ഥാപിക്കുന്ന ജോലി കഴിഞ്ഞമാസം തുടങ്ങിയെങ്കിലും ക്രെയിന്‍ തകരാറിലായതോടെ  നിര്‍ത്തിവച്ചിരുന്നു. ക്രെയിനിന്‍റെ അറ്റകുറ്റ പണി പൂര്‍ത്തിയായതോടെയാണ് വീണ്ടും പണി പുനരാരംഭിക്കുന്നത് . ഈ സാഹചര്യത്തില്‍  കടലുണ്ടി, ചാലിയം ഭാഗങ്ങളില്‍ നിന്നുളള  വാഹനങ്ങള്‍  ഫറോക്ക് ചുങ്കം വഴി നഗരത്തിലേക്ക് പ്രവേശിക്കണം.  ബേപ്പൂര്‍, മീഞ്ചന്ത  ഭാഗങ്ങളില്‍ നിന്ന് ഫറോക്ക് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍  അരീക്കാട് ഒളവണ്ണ  വഴിയും ,പാളയം ബീച്ച്  ഭാഗങ്ങളില്‍ നിന്ന്  ഫറോക്കിലേക്ക് പോകുന്ന   വാഹനങ്ങള്‍  മാങ്കാവ്   പന്തീരങ്കാവ് വഴിയും പോകണം. നഗരത്തില്‍ നിന്ന് മലപ്പുറം ത്യശൂര്‍ ഭാഗങ്ങളിലേക്ക്  പോകുന്ന വാഹനങ്ങള്‍ തൊണ്ടയാട് ദേശീയ പാത വഴിയാണ് യാത്ര ചെയ്യേണ്ടത്.ദീര്‍ഘദൂര ബസുകള്‍ക്കും   പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട് .

രാത്രി പത്തുമണിയോടെ ആരംഭിക്കുന്ന ഗതാഗതാ നിയന്ത്രണം 12ന്അര്‍ദ്ധ രാത്രിവരെ തുടരും .പന്തീരങ്കാവ് ടോള്‍ പ്ലാസയിലടക്കമുണ്ടാകുന്ന ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ ജില്ലാ കലക്ടര്‍ എംഎസ് മാധവിക്കുട്ടി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് . അടുത്ത വര്‍ഷം പാലം തുറന്നുകൊടുക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ നിര്‍മാണത്തില്‍ കാലതാമസമുണ്ടായാല്‍ പൂര്‍ത്തിയാകാന്‍ പിന്നെയും സമയമെടുക്കും. ഗര്‍‍ഡറുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി; കോഴിക്കോട് ഫറോക്ക് പുതിയപാലം മുതല്‍ ചെറുവണ്ണൂര്‍ ജംക്‌ഷന്‍ വരെ  മൂന്നുദിവസത്തേക്ക് ഗതാഗത നിയന്ത്രണം.

കോഴിക്കോട് പഴയ ദേശീയപാതയില്‍ ഫറോക്ക് പുതിയപാലം മുതല്‍ ചെറുവണ്ണൂര്‍ ജംക്‌ഷന്‍ വരെ ഇന്ന് രാത്രി മുതല്‍ മൂന്നുദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ചെറൂവണ്ണൂര്‍ മേല്‍പ്പാലത്തില്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന്‍റെ ഭാഗമായാണ് നിയന്ത്രണം.

ഗര്‍‍ഡറുകള്‍ സ്ഥാപിക്കുന്ന ജോലി കഴിഞ്ഞമാസം തുടങ്ങിയെങ്കിലും ക്രെയിന്‍ തകരാറിലായതോടെ  നിര്‍ത്തിവച്ചിരുന്നു. ക്രെയിനിന്‍റെ അറ്റകുറ്റ പണി പൂര്‍ത്തിയായതോടെയാണ് വീണ്ടും പണി പുനരാരംഭിക്കുന്നത് . ഈ സാഹചര്യത്തില്‍  കടലുണ്ടി, ചാലിയം ഭാഗങ്ങളില്‍ നിന്നുളള  വാഹനങ്ങള്‍  ഫറോക്ക് ചുങ്കം വഴി നഗരത്തിലേക്ക് പ്രവേശിക്കണം.  ബേപ്പൂര്‍, മീഞ്ചന്ത  ഭാഗങ്ങളില്‍ നിന്ന് ഫറോക്ക് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍  അരീക്കാട് ഒളവണ്ണ  വഴിയും ,പാളയം ബീച്ച്  ഭാഗങ്ങളില്‍ നിന്ന്  ഫറോക്കിലേക്ക് പോകുന്ന   വാഹനങ്ങള്‍  മാങ്കാവ്   പന്തീരങ്കാവ് വഴിയും പോകണം. നഗരത്തില്‍ നിന്ന് മലപ്പുറം ത്യശൂര്‍ ഭാഗങ്ങളിലേക്ക്  പോകുന്ന വാഹനങ്ങള്‍ തൊണ്ടയാട് ദേശീയ പാത വഴിയാണ് യാത്ര ചെയ്യേണ്ടത്.ദീര്‍ഘദൂര ബസുകള്‍ക്കും   പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട് .

രാത്രി പത്തുമണിയോടെ ആരംഭിക്കുന്ന ഗതാഗതാ നിയന്ത്രണം 12ന്അര്‍ദ്ധ രാത്രിവരെ തുടരും .പന്തീരങ്കാവ് ടോള്‍ പ്ലാസയിലടക്കമുണ്ടാകുന്ന ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ ജില്ലാ കലക്ടര്‍ എംഎസ് മാധവിക്കുട്ടി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് . അടുത്ത വര്‍ഷം പാലം തുറന്നുകൊടുക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ നിര്‍മാണത്തില്‍ കാലതാമസമുണ്ടായാല്‍ പൂര്‍ത്തിയാകാന്‍ പിന്നെയും സമയമെടുക്കും. 

ENGLISH SUMMARY:

Traffic restrictions have been implemented for three days starting tonight along the old National Highway stretch from Feroke Puthiyapalam to Cheruvannur junction in Kozhikode.