തിരുവനന്തപുരം ശ്രീകാര്യം അഭിരാം കൊലക്കേസിൽ അന്വേഷണം വഴിതെറ്റിക്കാൻ കള്ളമൊഴികളുമായി പ്രതികൾ. കേസിലെ നിർണായക തെളിവായ അഭിരാമിന്റെ മൊബൈൽ എവിടെ എന്നതിൽ പ്രതികൾ പരസ്പര വിരുദ്ധ മൊഴികളാണ് നൽകുന്നത്. കേസില്‍ വളരെ നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകളും സാഹചര്യത്തെളിവുകളും കണ്ടെത്താന്‍ പറ്റാത്ത അവസ്ഥയിലാണ് പൊലീസ്.
Also Read: 'സാറെ സഹായിക്കണം, പിടിച്ചുപറിയാണ്'; ആരെയും അറിയിക്കാതെ കോട്ടയത്തേക്ക് സാംബശിവ റാവുവിന്റെ യാത്ര
കഴിഞ്ഞ ദിവസമാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാരംഭിച്ചത്. എന്നാല്‍ കൊല നടത്തിയതിനേക്കാള്‍ ആസൂത്രിതമായാണ് കുട്ടിക്കുറ്റവാളികള്‍ അന്വേഷണം വഴി തെറ്റിക്കാന്‍ ശ്രമിക്കുന്നതെന്നാണ് പൊലീസ് നല്കുന്ന സൂചന.
അഭിരാമിന് സന്ദേശമയച്ചാണ് പ്രതികള്‍ കൊലനടന്ന സ്ഥലത്തേക്ക് വിളിച്ചുവരുത്തുന്നത്. ഈ തെളിവുകളെല്ലാം ലഭിക്കാന്‍ അഭിരാമിന്റെ മൊബൈല്‍ഫോണ്‍ വീണ്ടെടുത്തേ മതിയാകൂ, എന്നാല്‍ മൊബൈല്ഫോണിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കെല്ലാം പരസ്പര വിരുദ്ധമായ മറുപടികളാണ് പ്രതികള്‍ നല്‍കുന്നത്. അഭിരാമിനെ കൊലപ്പെടുത്തിയ ശേഷം മൊബൈല്‍ഫോണ്‍ സമീപത്തെ തോട്ടിലെറിഞ്ഞുകളഞ്ഞു എന്നായിരുന്നു ഒന്നാം പ്രതിയായ 17കാരന്റെ മൊഴി. അഭിരാമിനേയും തോട്ടിലെറിയാനാണ് ഉദ്ദേശിച്ചിരുന്നതെന്നും മഴ പെയ്തതോടെ ആ പ്ലാന്‍ മാറ്റുകയായിരുന്നുവെന്നും ഇവര്‍ മൊഴി നല്‍കുന്നുണ്ട്. അതേസമയം ഇന്നലെ ചോദ്യം ചെയ്തപ്പോൾ രണ്ടാംപ്രതി ഉമർ പറയുന്നത് മൊബൈല്‍ഫോണ്‍ കൊല നടത്തിയതിന് സമീപത്തെ കാട്ടിൽ ഉപേക്ഷിച്ചെന്നാണ്.
ഒന്നാംപ്രതിയുടെ മൊഴിയനുസരിച്ച് തോട്ടിലും, ഉമറിന്റെ മൊഴിയനുസരിച്ച് കാട്ടിലും പൊലീസ് അരിച്ചുപെറുക്കിയെങ്കിലും മൊബൈല്‍ഫോണിന്റെ പൊടിപോലും കണ്ടെത്താനായിട്ടില്ല. അതേസമയം തന്നെ അഭിരാമിനെ ബെല്‍റ്റുപയോഗിച്ച് കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസിനു നേരത്തേ വ്യക്തമായിരുന്നു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും കൊല നടത്തിയ രീതി വ്യക്തമായി ബോധ്യപ്പട്ടിട്ടുണ്ട്. എന്നാല്‍ ഈ ബെല്‍റ്റ് ആരുടേതെന്ന കാര്യത്തിലോ എവിടെയെന്ന കാര്യത്തിലോ വ്യക്തതയില്ലാത്തതും പൊലീസിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. കൊല്ലപ്പെടുന്ന സമയത്ത് അഭിരാം ഉപയോഗിച്ചിരുന്ന വസ്ത്രം, വാച്ച്, മാല, ഷൂ എന്നിവയും കണ്ടെത്താനായിട്ടില്ല. ഇക്കാര്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കൊന്നും 17കാര്‍ ഇതുവരെ സൂചന പോലും നല്കാന് തയാറായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഇന്ന് വിശദമായി ചോദ്യം ചെയ്ത ശേഷം രണ്ടാംപ്രതി ഉമറിനെ കൊലപാതകം നടന്ന ആൾ ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കാനാണ് ആലോചന.
ഡിജിറ്റല്‍ തെളിവുകളും സാഹചര്യത്തെളിവുകളും ഉറപ്പാക്കാന്‍ പറ്റിയാല്‍ മാത്രമേ പ്രതികള്‍ക്ക് തക്കതായ ശിക്ഷ നല്കാന് സാധിക്കുകയുള്ളൂ, എന്നാല്‍ കൊല നടത്തുന്നതെങ്ങനെയെന്നും പിന്നാലെയെന്തെല്ലാം ചെയ്യണമെന്നതിനെക്കുറിച്ചും ആസൂത്രണം നടത്തിയ ശേഷമാണ് പ്രതികള്‍ ഈ കുറ്റം ചെയ്തതെന്ന് വ്യക്തം. മൊഴി ഏത് രീതിയില്‍ വേണമെന്നതുള്‍പ്പെടെ 17കാര്‍ ചര്‍ച്ച ചെയ്തിരിക്കാമെന്നുമുള്ള നിഗമനത്തിലാണ് പൊലീസ്.