പാലക്കാട് മുണ്ടൂരിൽ വീടിന്റെ പില്ലറിനായി കുഴിച്ച വെള്ളക്കുഴിയിൽ വീണ് അഞ്ചു വയസുകാരി മരിച്ചു. മുണ്ടൂർ സ്വദേശി ജഗദീഷ്– തുളസി ദമ്പതികളുടെ മകൾ അനുശ്രീ ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെ വീടിന് സമീപം കളിക്കുന്നതിനിടെയാണ് അപകടം.
പാടത്തിനു സമീപം വീട് പണിയാനായി കുഴിച്ച പില്ലറിന്റെ കുഴിയില്‍ വീണാണ് അപകടമുണ്ടായത്. പില്ലർ കുഴിയിൽ മഴക്കാലമായതുകൊണ്ട് വെള്ളം നിറഞ്ഞു കിടക്കുന്നുണ്ടായിരുന്നു. കുട്ടികളുമായി കളിക്കുന്നതിനിടെ അനുശ്രിയെ കാണാതാവുകയും പിന്നീട് നടത്തിയ അന്വേഷണത്തില്‍ ചെരുപ്പ് പില്ലറിന് പുറത്ത് കണ്ടെത്തുകയുമായിരുന്നു. അങ്ങനെയാണ് കുട്ടി കുഴിയില്‍ വീണതായി മനസിലാകുന്നത്. പിന്നീട് കുട്ടിയെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.
രക്ഷിതാക്കൾ പക്ഷെ പുറത്തുപോയ സമയത്തായിരുന്നു അപകടം നടന്നത്. കുട്ടിയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. UKG വിദ്യാർത്ഥിയാണ് മരിച്ച അനുശ്രീ.