shivi-krishnan-bar

TOPICS COVERED

വയനാട് മീനങ്ങാടി ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്രാ വിവാദത്തിൽ സ്കൂള്‍ പ്രിന്‍സിപ്പലിന് വീണ്ടും കുരുക്ക്. ഹൈദരാബാദിൽ വെച്ച് പ്രിൻസിപ്പലും പിടിഎ പ്രസിഡന്‍റും ബാറിൽ കയറി മദ്യപിച്ചെന്ന ആരോപണം ശരിവയ്ക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

യുഡിഎഫ് മീനങ്ങാടി പഞ്ചായത്ത് കമ്മിറ്റിയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഹൈദരാബാദ് നമ്പള്ളിയിലെ ഒരു ബാറിലേക്ക്  പ്രിൻസിപ്പൽ ഷിവി കൃഷ്ണനും പിടിഎ പ്രസിഡന്‍റ് ഹാജിസും കയറിപ്പോകുന്നതാണ് സിസിടിവി ദൃശ്യങ്ങളാണിലുള്ളത്. വിദ്യാർത്ഥികൾ താമസിച്ചിരുന്ന ഹോട്ടലിന് നേരെ എതിർവശത്തുള്ള ബാറിലാണ് ഇരുവരും പകൽസമയത്ത് എത്തിയത്.

1100 രൂപ ബിൽ തുകയായി. പിടിഎ പ്രസിഡന്‍റ് എടിഎം കാർഡ് ഉപയോഗിച്ച് പണം നല്‍കിയതിന്റ രേഖകള്‍ യുഡിഎഫുകാര്‍ പുറത്തുവിട്ടു. ഇവര്‍ ബാറിലേക്ക് കയറിപ്പോകുന്ന കണ്ട  വിദ്യാർഥികളാണ് മറ്റുള്ളവരോട് ഇക്കാര്യം പറഞ്ഞത്.  യാഥാര്‍ഥ്യം ഇതായിരിക്കെ  വിവരങ്ങൾ മറച്ചുവെക്കാനും വിദ്യാർഥികളെ  കുറ്റക്കാരായി ചിത്രീകരിക്കാനുമാണ് സ്കൂൾ അധികൃതർ ശ്രമിച്ചതെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. 

സിസിടിവി ദൃശ്യങ്ങളടക്കം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. വിനോദയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ പ്രിന്‍സിപ്പലിന്‍റെ  രക്തം പരിശോധിച്ചപ്പോള്‍   മദ്യപിച്ചിട്ടില്ലെന്നായിരുന്നു കണ്ടെത്തല്‍. എങ്കിലും വിനോദയാത്രയില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാരോപിച്ച്  സ്ഥലം മാറ്റിയിരുന്നു.  പുതിയ ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍  വിദ്യാഭ്യാസ വകുപ്പ്  നടപടികൾ കടുപ്പിക്കാന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു പ്രിന്‍സിപ്പലിന്‍റെ മറുപടി.

ENGLISH SUMMARY:

Fresh CCTV footage has surfaced in the Meenangadi Government Higher Secondary School excursion controversy, posing further trouble for the school principal. Released by the UDF Meenangadi Panchayat Committee, the visuals depict Principal Shivi Krishnan and PTA President Hajis entering a bar in Nampally, Hyderabad. The committee also released transaction records showing a payment of ₹1,100 made via the PTA president's ATM card at the bar located opposite the students' hotel. Following the release of the evidence, which has been submitted to the District Police Chief, educational authorities are likely to initiate strict disciplinary actions.