myg-smart

TOPICS COVERED

മുതിർന്ന പൗരന്മാർക്കായി മൈജി സംഘടിപ്പിച്ച ‘സ്മാർട്ട് സ്റ്റാർട്ട് 2.0’ ഡിജിറ്റൽ സാക്ഷരതാ ശിൽപ്പശാല വയനാട് കൽപ്പറ്റയിൽ നടന്നു. എഴുത്തുകാരനും പബ്ലിക് സ്പീക്കറുമായ ജോസഫ് അന്നംകുട്ടി ജോസ് മുഖ്യാതിഥിയായി. 55 വയസ്സിന് മുകളിലുള്ളവർക്കായി നടത്തിയ വർക്ക്‌ഷോപ്പിൽ സ്മാർട്ട്‌ഫോൺ ഉപയോഗം, ഓൺലൈൻ പേയ്‌മെന്‍റ്, സൈബർ സുരക്ഷ, എ.ഐ സാങ്കേതികവിദ്യ എന്നിവയെക്കുറിച്ചുള്ള ക്ലാസുകൾ നൽകി. കണ്ണൂരിനും തിരുവനന്തപുരത്തിനും പുറമെ വയനാട്ടിലും വിജയകരമായി പൂർത്തിയായ പദ്ധതി ഉടൻതന്നെ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് മൈജി ചെയർമാൻ എ.കെ.ഷാജി അറിയിച്ചു.

 

 

MyG Smart Start 2.0 digital literacy workshop for senior citizens successfully concluded in Wayanad with expert training on smartphones and cyber security: