സംസ്ഥാനത്ത് തുലാവര്‍ഷം വീണ്ടും സജീവമായി. എട്ടു ജില്ലകളില്‍ രാത്രി ഏഴര വരെ  ഒാറ‍ഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടി മിന്നല്‍ ജാഗ്രതാ നിര്‍ദേശവും നിലവിലുണ്ട്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴു ജില്ലകളിലും കണ്ണൂരുമാണ് ശക്തമായ മഴക്കുള്ള മുന്നറിയിപ്പ്. 

 

തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴു ജില്ലകളിലും മലപ്പുറം, കോഴിക്കോട്, വയനാട് , കണ്ണൂര്‍ വരെയും യെലോ അലര്‍ട്ട് വ്യാപിപ്പിച്ചു. ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം കാട്ടാക്കടയില്‍ ശക്തമായ മഴയും കാറ്റുമുണ്ടായി. വ്യാപകമായി മരങ്ങളും വൈദ്യുതി പോസ്റ്റുകളും വീണു, മാറനെല്ലൂര്‍, പോങുംമൂട് പൊന്നറ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം ഉണ്ടായത്. കെ.എസ്.ഇ.ബി  പോസ്റ്റുകള്‍  പുനസ്ഥാപിച്ചു വരികയാണ്

 

Also read: കൊച്ചിയില്‍ യുവ ഡോക്ടര്‍ക്ക് ക്രൂരമര്‍ദനം; നടി അതുല്യ ചന്ദ്ര അറസ്റ്റില്‍

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്: 

 

* പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക്  സാധ്യതയുള്ളതിനാൽ  ഗതാഗതക്കുരുക്ക് ഉണ്ടാകാം.

* താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.

* മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.

* വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.

* ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.

* മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും  തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു  നാശമുണ്ടാക്കാനും സാധ്യതയുണ്ട്.

 

നിർദേശങ്ങൾ  

 

* ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക 

* അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക

ENGLISH SUMMARY:

Malayala Manorama Online News reports that the northeast monsoon has intensified significantly in Kerala, prompting the meteorological department to issue an orange alert in eight districts until 7:30 PM. The severe weather conditions bring heavy downpours, lightning risks, and potential disruptions across various regions.