കാലടി സംസ്കൃത സര്‍വകലാശാലയില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ അനുമതി നല്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഹൈക്കോടതി ഡിവിഷന് ബെഞ്ച്. അപേക്ഷപോലും നല്കാത്തവരെ പരീക്ഷയെഴുതാന്‍ അനുവദിച്ച സിംഗിള്‍ബെഞ്ച് ഉത്തരവ് തെറ്റെന്ന് ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു.
സർവകലാശാലയും വിസിയും നല്കിയ അപ്പീലുകളിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന വിധി. സസ്പെന്‍ഷനിലുള്ള വിദ്യാര്‍ഥികള്‍ അപേക്ഷനല്‍കി പരീക്ഷാഫീസ് അടച്ചില്ലെന്നും അവര്‍ക്ക് മതിയായ ഹാജരില്ലെന്നുമുള്ള വാദം വിവേകശൂന്യമാണെന്ന് സമരംചെയ്യുന്ന വിദ്യാര്‍ഥികള്‍ പ്രതികരിച്ചു. നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും സമരക്കാര്‍ വ്യക്തമാക്കി.