• പിഎസ്‌സി പരീക്ഷ തട്ടിപ്പില്‍ അഡീഷണൽ സെക്രട്ടറി അറസ്റ്റിൽ. ഒളിവിലായിരുന്ന ആർ.ഹരിയെ എറണാകുളത്തെ ബന്ധുവീട്ടിൽ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്

പിഎസ്‌സി പരീക്ഷ തട്ടിപ്പില്‍ അഡീഷണൽ സെക്രട്ടറി അറസ്റ്റിൽ. ഒളിവിലായിരുന്ന ആർ.ഹരിയെ എറണാകുളത്തെ ബന്ധുവീട്ടിൽ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. ആസൂത്രണ ബോർഡ് ചീഫ് പരീക്ഷ തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയാണ് ഹരി. Also Read: നിക്ഷേപത്തട്ടിപ്പ് കേസ്: പ്രേംകുമാറിനെ കോടതി വിട്ടയച്ചു; വീണ്ടും അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച്

 

പരീക്ഷ മൂല്യനിർണയത്തിന്റെ മേൽനോട്ട ചുമതല ഹരിക്കാണ് ഉണ്ടായിരുന്നത്. 58 മാർക്കിന്റെ ചോദ്യങ്ങൾക്ക് ആർക്കും മാർക്ക് നൽകാതെ തട്ടിപ്പ് നടത്താനുള്ള തീരുമാനം ഹരിയുടെ അറിവോടുകൂടിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. 

നേരത്തെ ഒന്നാം പ്രതിയായ മുൻ ഡെപ്യൂട്ടി സെക്രട്ടറി പി.സതീഷിനെ അറസ്റ്റ് ചെയ്തിരുന്നു. അതിനുമുമ്പ് തന്നെ ഹരിയെ പിടികൂടാൻ ശ്രമിച്ചിരുന്നെങ്കിലും കുടുംബസമേതം ഒളിവിൽ പോയി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് എറണാകുളത്തെ ബന്ധുവീട്ടിൽ നിന്ന് പിടികൂടിയത്.

ENGLISH SUMMARY:

The Crime Branch has arrested R. Hari, an Additional Secretary and the second accused in the Planning Board Chief PSC examination fraud case. He was allegedly aware of the manipulation of evaluation results involving 58 marks. Hari had been absconding with his family before investigators tracked him down to a relative's house in Ernakulam. Former Deputy Secretary P. Satheesh, the prime accused, had already been arrested.