• കേസിൽ അറസ്റ്റ് തടയണമെന്നും കുറ്റകൃത്യത്തിൽ പങ്കില്ലെന്നും ചൂണ്ടിക്കാട്ടി ജഡ്ജി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ചേരാനെല്ലൂരിൽ തട്ടുകട ഉടമയെ പതിനേഴുകാരൻ ആഡംബര കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വാഹന ഉടമയായ ജഡ്ജിയെ ക്രൈം ബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ പതിനൊന്ന് മണിക്ക് ഹാജരാകാനാണ് നിർദ്ദേsശം. മകൻ വാഹനം എടുത്ത് പോയത് അറിഞ്ഞില്ലെന്നാണ് ജഡ്ജി ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴി. പതിനേഴുകാരൻ മുൻപും വാഹനം ഓടിച്ചതിൻ്റെ ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ജഡ്ജിയുടെ അറസ്റ്റിനായി ഹൈക്കോടതിയിൽ അനുമതി തേടിയിട്ടുണ്ട്.

അതേസമയം, പ്രതിയായ അഡീ. ജില്ലാ ജഡ്ജി നല്‍കിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. പൊലീസിനോട് റിപ്പോർട്ട് തേടുന്നതിനൊപ്പം, ജഡ്ജിയുടെ അറസ്റ്റ് തടയുമോ എന്നതാണ് നിർണായകം. കുറ്റകൃത്യത്തിൽ പങ്കില്ലെന്നും, 17കാരനായ മകൻ വാഹനം എടുത്ത് പുറത്തേക്ക് പോയതിനെക്കുറിച്ച് അറിവില്ലെന്നുമാണ് ജഡ്ജിയുടെ വാദം. 

ഇന്നലെ ആലുവ കമ്പനിപ്പടിയിലെ ജഡ്ജിയുടെ ഫ്ലാറ്റിൽ  ക്രൈം ബ്രാഞ്ച് സംഘം വീണ്ടും പരിശോധന നടത്തി. സി.സി.ടി വി ദൃശൃങ്ങൾ ശേഖരിച്ചു. അഡീഷണൽ ജഡ്ജിക്കെതിരെ സസ്പെൻഷൻ ഉൾപെടെയുള്ള നടപടി ഉടൻ ഉണ്ടാകില്ല. പൊലീസ് റിപോർട്ട് ലഭിച്ച ശേഷം നടപടി എടുത്താൽ മതിയെന്നാണ് ഹൈക്കോടതി അഡ്‌മിനിസ്ട്രേറ്റിവ് കമ്മിറ്റിയുടെ തീരുമാനം. മരിച്ച ജയ ബാലകൃഷ്ണൻ്റെ കുടുംബം ഇന്ന് ഹൈക്കോടതി റജിസ്‌ട്രാറെ കണ്ടിരുന്നു. പതിനേഴുകാരൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി വെള്ളിയാഴ്ചത്തേക്ക്  മാറ്റി.  എങ്ങനെ ഡ്രൈവിങ്ങ് പഠിച്ചു എന്ന് കാര്യങ്ങൾ ഉൾപ്പെടെ ചോദിച്ചറിയാനും കേസിൻ്റെ മുന്നോട്ട് പോക്കിനും കസ്റ്റഡി അനിവാര്യമാണെന്നാണ് പ്രോസിക്യൂഷൻ്റെ വാദം. 

കേസിൽ കക്ഷി ചേരാനുള്ള ജയബാലകൃഷ്‌ണൻ്റെ കുടുംബത്തിൻ്റെ അപേക്ഷ കോടതി പരിഗണിച്ചു. അപകടമുണ്ടാക്കിയ വാഹനത്തിന്റെ  റജിസ്‌ട്രേഷൻ റദ്ദാക്കുന്ന നടപടിയിലേക്ക് മോട്ടർ വാഹന വകുപ്പ് കടന്നു. കാറിൻ്റെ ഉടമയായ ജഡ്ജിക്ക് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകി. ഏഴു ദിവസത്തിനുള്ളിൽ  മറുപടി അറിയിക്കണം. 17 കാരന് 25 വയസുവരെ ലൈസൻസ് അനുവദിക്കില്ല. ഇതിനായി കേസിന്റെ വിശദാംശങ്ങളും പൊലീസിൽ നിന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ശേഖരിച്ചു. 17 കാരൻ കാറിനു പുറമേ ബൈക്ക് ഓടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ  ക്രെംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്.

ENGLISH SUMMARY:

The Crime Branch is set to question the Additional District Judge again today regarding the Cheranallur hit-and-run case, where his 17-year-old son drove a luxury car and killed a wayside eatery owner. During yesterday's interrogation, the judge claimed he was entirely unaware of his minor son taking the vehicle out, even as investigators gathered CCTV evidence showing the teenager driving both cars and motorbikes on previous occasions. Meanwhile, the Kerala High Court will hear the judge's anticipatory bail plea today, while the prosecution seeks permission from the court to proceed with his arrest. Additionally, the Motor Vehicles Department has initiated procedures to cancel the vehicle's registration and has issued a notice to the judge seeking an explanation within seven days.