mr-baiju

ആസൂത്രണ പരീക്ഷയിലെ പിഴവ് ഉദ്യോഗസ്ഥരുടേതെന്ന് പിഎസ്‌സി ചെയര്‍മാന്റെ മൊഴി . അറിഞ്ഞപ്പോള്‍ തിരുത്തിയെന്നും പരീക്ഷയില്‍ ചട്ടംലംഘിച്ച് ഇടപെട്ടിട്ടില്ലെന്നും എംആര്‍.ബൈജു. FIRST ON MANORAMA NEWS. 

 

എം.ആര്‍.ബൈജു പിടിവാശിയെല്ലാം വിട്ട് അന്വേഷണസംഘത്തിന്‍റെ മുന്നിലെത്തുകയായിരുന്നു. തനിക്ക് പ്രത്യേക പരിരക്ഷയുണ്ടെന്നും അതിനാല്‍ ക്രൈംബ്രാഞ്ചിന് മുന്നിലേക്ക് വരില്ലെന്ന് വാശിപിടിച്ചിരുന്ന ചെയര്‍മാന്‍, ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട കൃത്യസമയം തന്നെ പൊലീസ് ആസ്ഥാനത്തെത്തി. പ്രത്യേക പരിരക്ഷയെന്ന അവകാശവാദം തള്ളിക്കളഞ്ഞ ഹൈക്കോടതി വടിയെടുത്തതും ഗവര്‍ണര്‍ പിരിച്ചുവിടാനൊരുങ്ങുന്നതും ബൈജുവിനെ സമ്മര്‍ദത്തിലാക്കി. ചെയര്‍മാന്‍റെ എതിര്‍പ്പ് അവഗണിച്ച് മൂന്ന് അംഗങ്ങള്‍ മൊഴി നല്‍കിയതോടെ ചോദ്യം ചെയ്യലിന് ഹാജരാവുകയല്ലാതെ ബൈജുവിന് മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു. 

 

Also read: പിഎസ്​സി പരീക്ഷാത്തട്ടിപ്പ്; മുന്‍ ഉദ്യോഗസ്ഥന്‍ പി.സതീഷ് അറസ്റ്റില്‍


ചെയര്‍മാന്‍ ഹാജരാകുന്നതിന് തൊട്ടുമുന്‍പ് പരീക്ഷാ തട്ടിപ്പിലെ ആദ്യ അറസ്റ്റ് ക്രൈംബ്രാഞ്ച് നടത്തി. ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന പി.സതീഷിനെയാണ് കോഴിക്കോട്ടെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇടത് സംഘടന ബന്ധമുള്ളയാള്‍ക്ക് ജോലി കിട്ടാനായി 54 മാര്‍ക്കിന്‍റെ ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ തട്ടിപ്പ് നടത്തിയെന്നാണ് ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷയിലെ കണ്ടെത്തല്‍. മൂല്യനിര്‍ണയ ചുമതലയുണ്ടായിരുന്ന സതീഷാണ് ഇതിന് പിന്നിലെന്ന് സ്ഥിരീകരിച്ചെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. മറ്റൊരു പ്രതിയായ മുന്‍ അഡീഷണല്‍ സെക്രട്ടറി ആര്‍.ഹരി ഒളിവിലാണെന്നും എസ്.ഐ.ടി പറയുന്നു. മാര്‍ക്കില്‍ ഇടപെടാന്‍ നിര്‍ദേശിച്ചത് ചെയര്‍മാനാണെന്ന് തെളിഞ്ഞാല്‍ എം.ആര്‍.ബൈജുവും പ്രതിയാകും

ENGLISH SUMMARY:

Malayala Manorama Online News covers the latest developments as Kerala PSC Chairman M.R. Baiju gave his statement to the Crime Branch regarding the planning board exam errors. The investigation has also led to the first arrest in the exam scam case involving former deputy secretary P. Satheesh.