സംസ്ഥാനത്ത് നാളെ വിവിധ ട്രെയിനുകള്‍ വൈകും. കളമശ്ശേരി സ്റ്റേഷനിൽ ഇലക്ട്രോണിക് ഇന്റർലോക്കിങ് പ്രവൃത്തികൾ നടക്കുന്നതിനാലാണ് ട്രെയിൻ നിയന്ത്രണം.
Also Read: ‘വേഗം രക്ഷപ്പെടണം’; പ്രതികളിലൊരാള്‍ സുഹൃത്തിന് അയച്ച നിര്‍ണായക ശബ്ദസന്ദേശം പൊലീസിന്
ബെംഗളൂരു-എറണാകുളം വന്ദേഭാരത് ഭാഗികമായി റദ്ദാക്കി. തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കും. എറണാകുളം ജംങ്ഷൻ-കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് തൃശൂരിൽനിന്നാണ് പുറപ്പെടുക. വൈകിട്ട് 3.20ന് ട്രെയിൻ തൃശൂരിൽനിന്ന് പുറപ്പെടും.
എറണാകുളം ജംങ്ഷൻ– ഹസ്രത് നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് വൈകും. ഉച്ചയ്ക്ക് 02.55 നാണ് എറണാകുളം ജംങ്ഷനിൽനിന്ന് പുറപ്പെടുക. മംഗളൂരു സെൻട്രൽ-കന്യാകുമാരി പരശുറാം എക്സ്പ്രസ് ഒരുമണിക്കൂറും 15 മിനിറ്റും വൈകും.
Also Read: ചേരാനല്ലൂരില്‍ കാറിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന്റെ മരണം; ജഡ്ജിയെ സസ്പെന്‍ഡ് ചെയ്യും
തിരുവനന്തപുരം സെൻട്രൽ- ലോകമാന്യതിലക് നേത്രാവതി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്(16346) ഒരുമണിക്കൂറും 20 മിനിറ്റും വൈകും. തിരുനെൽവേലി-ജാംനഗർ എക്സ്പ്രസ്(19577) 40 മിനിറ്റ് വൈകും.