പാലക്കാട് ഷൊര്‍ണൂരില്‍ റെയില്‍വേ ട്രാക്കില്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍. മൂന്നിടങ്ങളിലാണ് ഭാരമുള്ള വസ്തുക്കള്‍ നിരത്തിയത്. ട്രെയിന്‍ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം. സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ ബിഹാറുകാരനെ ആര്‍പിഎഫ് ചോദ്യം ചെയ്യുന്നു.
രാവിലെ പത്തരയ്ക്കും പതിനൊന്നരയ്ക്കും ഇടയിലാണ് ഷൊർണൂരിനും ഒറ്റപ്പാലത്തിനും ഇടയ്ക്ക് ട്രാക്കില്‍ പലയിടത്തും ഭാരമുള്ള വസ്തുക്കൾ വച്ചിരിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. ഈ സമയത്ത് ട്രെയിനുകള്‍ കടന്നു പോകാത്തതിനാല്‍ അപകടം ഒഴിവായി. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.