പ്രതീകാത്മക ചിത്രം, മനോരമ

ശബരിമല സീസണിലെ അധിക തിരക്ക് ഒഴിവാക്കാൻ സൗത്ത് സെൻട്രൽ റെയിൽവേ പ്രതിവാര എക്‌സ്പ്രസ് സ്‌പെഷ്യൽ ട്രെയിനുകൾ (ട്രെയിൻ ഓൺ ഡിമാൻഡ്) പ്രഖ്യാപിച്ചു. സതേൺ റെയിൽവേ തിരുവനന്തപുരം ഡിവിഷനാണ് ഇക്കാര്യം അറിയിച്ചത്.

* 07187 (ഹൈദരാബാദ് - കൊല്ലം): വെള്ളിയാഴ്ചകളിൽ രാവിലെ 09:00-ന് പുറപ്പെട്ട് ശനിയാഴ്ച വൈകിട്ട് 16:55-ന് കൊല്ലത്ത് എത്തും. 2026 ഡിസംബർ 4, 18 തീയതികളിലാണ് സർവീസ് (ആകെ 2 ട്രിപ്പുകൾ).

* 07187 (ഹൈദരാബാദ് - കൊല്ലം): വെള്ളിയാഴ്ചകളിൽ രാവിലെ ഒൻപതിനു പുറപ്പെട്ട് ശനിയാഴ്ച വൈകീട്ട് 4.55 ന് കൊല്ലത്തെത്തും . ഡിസംബർ നാലിനും 18 നുമാണ് സർവീസ്. 

* 07188 (കൊല്ലം - കാസിപേട്ട്) ശനിയാഴ്ചകളിൽ രാത്രി 7:30 പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ ഏഴു മണിക്ക് കാസിപേട്ടിലെത്തും. ഡിസംബർ 5, 19 തീയതികളിലാണ് സർവീസ്. 

* 07171 (സിർപൂർ കാഗസ്നഗർ - കൊല്ലം) വെള്ളിയാഴ്ച പുലർച്ചെ നാലിന് പുറപ്പെട്ട് ശനിയാഴ്ച വൈകിട്ട് 6:55 ന് കൊല്ലത്ത് എത്തും. ഡിസംബർ 11, 25 തീയിതികളിലാണ് സർവീസ്. 

* 07172 (കൊല്ലം - ഹൈദരാബാദ് ഡെക്കാൻ) ശനിയാഴ്ച രാത്രി 7.30 തിന് പുറപ്പെട്ട് തിങ്കളാഴ്ച പുലർച്ചെ നാലിന് ഹൈദരാബദിലെത്തും.  12, 26 തീയതികളിലാണ് സർവീസ്. 

* 07173 (ഹൈദരാബാദ് ഡെക്കാൻ - കൊല്ലം) വെള്ളിയാഴ്ച രാവിലെ ഒൻപത് മണിക്ക് പുറപ്പെട്ട് ശനിയാഴ്ച വൈകിട്ട് 6.55 ന് കൊല്ലത്തെത്തും. ജനുവരി ഒന്നും എട്ടിനും 15 നുമാണ് സർവീസ്. 

* 07174 (കൊല്ലം - ഹൈദരാബാദ് ഡെക്കാൻ) ശനിയാഴ്ച രാത്രി 7.30 പുറപ്പെട്ട് തിങ്കളാഴ്ച പുലർച്ചെ നാലു മണിക്ക് ഹൈദരാബാദിലെത്തും. ജനുവരി രണ്ടിനും ഒൻപതിനും 16 നുമാണ് സർവീസ്. 

പ്രധാന സ്റ്റോപ്പുകൾ (എല്ലാ ട്രെയിനുകൾക്കും)

ബേഗംപേട്ട്, ലിംഗംപള്ളി, വികാരാബാദ്, താണ്ഡൂർ, യാദ്ഗിർ, കൃഷ്ണ, റായ്ച്ചൂർ, മന്ത്രാലയം റോഡ്, അദോനി, ഗുന്തക്കൽ, ഗൂട്ടി, അനന്തപൂർ, ധർമവരം, കടിരി, മദനപ്പള്ളി റോഡ്, പീലേരു, പാകാല, ചിറ്റൂർ, കാട്പാടി, ജോളാർപേട്ടൈ, സേലം, ഈറോഡ്, തിരുപ്പൂർ, പൊടനൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവിടങ്ങളിലാണ് ഈ ട്രെയിനുകൾക്ക് സ്റ്റോപ്പുള്ളത്.

ENGLISH SUMMARY:

South Central Railway has announced weekly express special trains (train on demand) to manage the Sabarimala pilgrimage rush, as confirmed by the Southern Railway Thiruvananthapuram division. The services include train 07187 (Hyderabad–Kollam) on December 4 and 18, 07188 (Kollam–Kazipet) on December 5 and 19, 07171 (Sirpur Kaghaznagar–Kollam) on December 11 and 25, 07172 (Kollam–Hyderabad Deccan) on December 12 and 26, 07173 (Hyderabad Deccan–Kollam) on January 1, 8, and 15, and 07174 (Kollam–Hyderabad Deccan) on January 2, 9, and 16. All trains will stop at key stations including Begumpet, Katpadi, Salem, Erode, Palakkad, Thrissur, Aluva, Ernakulam Town, Kottayam, Chengannur, and Kayamkulam.