• സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത. വയനാടും, കോഴിക്കോടും, മലപ്പുറത്തും റെഡ് അലര്‍ട്ട് തുടരുന്നു

സംസ്ഥാനത്ത് തുലാവര്‍ഷം കനത്തു. ഇന്ന് സംസ്ഥാനമൊട്ടുക്ക് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് . മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ടും 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. കോഴിക്കോട് , വയനാട് , മലപ്പുറം ജില്ലകളിലാണ് അതി തീവ്ര മഴ മുന്നറിയിപ്പുളളത്. തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട , ആലപ്പുഴ , കോട്ടയം , എറണാകുളം , ഇടുക്കി , തൃശൂര്‍ , പാലക്കാട് , കണ്ണൂര്‍ ജില്ലകളിലാണ് ഒാറഞ്ച് അലര്‍ട്ട്. മത്സ്യ ബന്ധനം വിലക്കി. 27 വരെ കനത്ത മഴ തുടരും. Also Read : കൊച്ചിയിൽ ജഡ്ജിയുടെ 17കാരനായ മകൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം


അതേസമയം, തമിഴ്നാട്ടിലും മഴ ശക്തമായി തുടരുകയാണ്. തേനി, മധുര, ദിണ്ടിഗൽ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ആകെ 34 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്തിന്റെ 80 ശതമാനം പ്രദേശങ്ങളിലും മഴ ലഭിച്ചതായി സർക്കാർ അറിയിച്ചു.

ശക്തമായ മഴ തുടരുന്ന ദിണ്ടിഗൽ ജില്ലയിൽ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് കൊടൈക്കനാലിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്ന് അടച്ചിടും. നീലഗിരിയിലും നിയന്ത്രണങ്ങൾ തുടരുകയാണ്. മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളിൽ ഗതാഗതം പൂർണമായി പുനഃസ്ഥാപിക്കാനായിട്ടില്ല. ഊട്ടി ഉൾപ്പെടെയുള്ള ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിട്ടിരിക്കുകയാണ്.

ചെന്നൈയിലും രാത്രി മുതൽ മഴ തുടരുന്നുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം നാളെ ഓർണബ് ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്നും പിന്നീട് അതിതീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്. തമിഴ്നാട്ടിൽ ഇതുവരെ 3 പേർക്കാണ് മഴക്കെടുതിയിൽ ജീവൻ നഷ്ടമായത്.

ENGLISH SUMMARY:

Kerala has issued red alerts for Wayanad, Kozhikode and Malappuram, orange alerts for 10 districts and a yellow alert for Kasaragod amid forecasts of heavy rainfall. In Tamil Nadu, red alerts are in place for Theni, Madurai and Dindigul, with rain warnings covering 34 districts. Landslide risks have prompted the closure of tourist attractions in Kodaikanal and the Nilgiris, including Ooty. Chennai is also experiencing rainfall, while fishermen have been advised to stay ashore amid warnings of a developing cyclonic system over the Bay of Bengal.