കേരള സര്‍വകലാശാല അസിസ്റ്റന്‍റ് നിയമനത്തട്ടിപ്പ് കേസില്‍ മുന്‍ വി.സി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കുറ്റപത്രം തയാറാക്കി ക്രൈംബ്രാഞ്ച്. 2008ല്‍ നടന്ന പരീക്ഷയില്‍ തട്ടിപ്പ് നടത്തി സി.പി.എം അനുഭാവികളെയും ഉന്നത ഉദ്യോഗസ്ഥരുടെ ബന്ധുക്കളെയും തിരുകികയറ്റിയെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് എഴുതി തള്ളാന്‍ ശ്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് സര്‍ക്കാരിനെ സമീപിക്കും.
2008ല്‍ വി.എസ് സര്‍ക്കാരിന്‍റെ കാലത്ത് കോളിളക്കം സൃഷ്ടിച്ചതായിരുന്നു കേരള സര്‍വകലാശാലയിലെ അസിസ്റ്റന്‍റ് നിയമനത്തട്ടിപ്പ് കേസ്. നാല്‍പതിനായിരത്തോളം പേര്‍ എഴുതിയ പരീക്ഷയുടെ ഒഎം.ആര്‍ ഉത്തരക്കടലാലുകള്‍ നശിപ്പിച്ച ശേഷം അഭിമുഖം നടത്തി നിയമനതട്ടിപ്പിന് ശ്രമിച്ചെന്നാണ് കേസ്. യോഗ്യരായവരെ ഒഴിവാക്കി സി.പി.എം അനുഭാവികളെയും ഉന്നത ഉദ്യോഗസ്ഥരുടെ ബന്ധുക്കളെയും റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നും പരാതിയുണ്ടായിരുന്നു.
ഈ ആരോപണങ്ങള്‍ സ്ഥിരീകരിച്ചാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയത്. അക്കാലത്തെ വൈസ് ചാന്‍സലര്‍ എം.കെ.രാമചന്ദ്രന്‍, പി.വി.സിയായിരുന്ന വി.ജയപ്രകാശ്, മുന്‍ റജിസ്ട്രാര്‍ കെ.ഹാഷിം, സിന്‍ഡിക്കേറ്റ് അംഗങ്ങളായിരുന്ന എ.എ.റഷീദ്, ബി.എസ്.രാജീവ്, കെ.എ.ആന്‍ഡ്രൂ, എം.പി റസല്‍ എന്നിവര്‍ക്കെതിരായാണ് കണ്ടെത്തലുകളെല്ലാം. ഇവരെ പ്രതിചേര്‍ത്ത് കുറ്റപത്രം തയാറാക്കാനുള്ള അനുമതി തേടി ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന് അന്വേഷണ റിപ്പോര്‍ട്ട് കൈമാറി. നേരത്തെ പിണറായി സര്‍ക്കാരിന്‍റെ കാലത്ത് കേസ് എഴുതി തള്ളാന്‍ ശ്രമിച്ചിരുന്നു. കുറ്റക്കാരെ കണ്ടെത്താന്‍ തെളിവില്ലെന്ന് പറഞ്ഞ് കോടതിയെ സമീപിച്ചെങ്കിലും ആവശ്യം തള്ളിയ വിജിലന്‍സ് കോടതി പുനരന്വേഷണത്തിന് ഉത്തരവിടുകയായായിരുന്നു.