വിജിലന്‍സില്‍ പ്രധാന ഫയലുകൾ കൈകാര്യം ചെയ്യുന്ന വിഭാഗങ്ങളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് സംസ്ഥാന സർക്കാർ ഒഴിവാക്കി. കേസ് വിവരം പുറത്തുവരാതിരിക്കാനാണ് നടപടി എന്നാണ് ആക്ഷേപം. T1, T2 എന്നീ രണ്ട് വിഭാഗങ്ങളെയാണ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയിട്ടുള്ളത്.
വിജിലന്‍സില്‍ വ്യക്തിഗതമായിട്ടുള്ള ഫയലുകളൊക്കെ തന്നെ കൈകാര്യം ചെയ്യുന്ന രണ്ട് സെക്ഷനുകളാണിത്. പ്രധാനപ്പെട്ട നേതാക്കൾക്കോ ഉദ്യോഗസ്ഥർക്കൊ എതിരെയുള്ള അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളുടെ വിവരങ്ങള്‍ പുറത്തുവരാതിരിക്കാനാണ് ഈ നടപടിയെന്നാണ് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ബന്ധപ്പെട്ട ചോദ്യങ്ങൾ വിവരാവകാശമായി വന്നാൽ ഒഴിവാക്കാൻ വേണ്ടിയാണ് ആര്‍ടിഐ പരിധിയില്‍ നിന്നും ഒഴിവാക്കുന്നത് എന്നാണ് ആക്ഷേപം.
വിവരാവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് നടപടിയെടുത്തതെന്നാണ് വിജിലന്‍സിന്റെ വിശദീകരണം. രാജ്യസുരക്ഷയെ ബാധിക്കുന്നതും സംസ്ഥാനത്തിന്റെ പ്രധാനപ്പെട്ട ഇന്റലിജന്‍സ് വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതുമായ സെക്ഷനുകളെ അന്വേഷണ ഏജൻസികള്‍ക്ക് ഒഴിവാക്കാം എന്നും വിജിലന്‍സ് വിശദീകരിച്ചു. പൊലീസും ടി സെക്ഷന്‍ ഒളിവാക്കിയിട്ടുണ്ടെന്നും വിജിലന്‍സ് വ്യക്തമാക്കി.