• ‘ഒരു കാര്യത്തിനിങ്ങനെ മൂന്നുതവണ നടത്തിക്കല്ലേ മുഖ്യമന്ത്രീ...വനംവകുപ്പിനു കൈമാറും മുന്‍പ് ആ പ്രതിക്ക് പറയാനുള്ളതു കൂടി കേള്‍ക്കണം’

മുഖ്യമന്ത്രി വി.ഡി.സതീശന്‍റെ ആലുവ ദേശത്തെ വീട്ടുമുറ്റത്തേക്ക് വീണ്ടും മലമ്പാമ്പെത്തി. ഇതിപ്പോള്‍ മൂന്നാം തവണയാണ് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മലമ്പാമ്പെത്തുന്നത്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് വീടിന്‍റെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാറിനടുത്തേക്ക് പാമ്പ് വന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്.

Also Read: ‘പിണറായിയുടെ പോസ്റ്റ് കണ്ട് വേദന തോന്നി, ഇതൊന്നു വായിക്കണം, ആ വാട്സാപ് ഗ്രൂപില്‍ നിന്നും പുറത്താക്കി

ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍‍ ‘സർപ്പ’ വൊളന്റിയർമാരെ വിവരം അറിയിച്ചു. സര്‍പ്പ വൊളന്റിയര്‍ ബിനു എത്തിയാണ് പാമ്പിനെ പിടികൂടി വനംവകുപ്പിനു കൈമാറിയത്. മുഖ്യമന്ത്രിയുടെ വീടിനു സമീപത്തു കൂടിയാണ് ചെങ്ങൽത്തോട് ഒഴുകുന്നത്. സമീപത്ത് ഒരു പാടശേഖരവുമുണ്ട്. ഈ ഭാഗത്തുനിന്നാകാം പാമ്പുകള്‍ ഇഴഞ്ഞു വരുന്നതെന്നാണ് കരുതുന്നത്.

അതേസമയം പാമ്പിനെ പിടികൂടുന്ന വിഡിയോക്ക് താഴെ രസകരമായ കമന്‍റുകളാണ് നിറയുന്നത്. മുഖ്യമന്ത്രിയെ കണ്ട് നിവേദനം കൊടുക്കാന്‍ വന്നതായിരിക്കുമെന്നും ഒരു കാര്യത്തിനിങ്ങനെ മൂന്നുതവണ നടത്തിക്കാമോയെന്നും പ്രതികരണങ്ങളുണ്ട്.

അതേസമയം പാവം പാമ്പ്, മുഖ്യമന്ത്രിയുടെ വസതിയാണെന്നറിയാതെ കയറിപ്പോയതാകുമെന്നും ചിലര്‍ പറയുന്നു. വനംവകുപ്പിനു കൈമാറും മുന്‍പ് ആ പാമ്പിനു പറയാനുള്ളതുകൂടി കേള്‍ക്കണമെന്നും മുഖ്യന്‍റെ പൂക്കിച്ചിരി ഇഷ്ടപ്പെട്ട് വന്നതാകുമെന്നും വിഡിയോക്ക് താഴെ കമന്റുണ്ട്.

Snake Turns Up at V.D. Satheesan’s House for the Third Time; Video Goes Viral:

A mountain snake was found near the car parked in the porch of Chief Minister V.D. Satheesan’s residence in Aluva for the third time. Security personnel spotted the snake around 11 p.m. on Wednesday and alerted SARPA volunteers, who rescued it and handed it over to the Forest Department. The residence is located near Chengal Thodu and a paddy field, which are believed to be possible routes through which snakes enter the property. The rescue video sparked humorous social media reactions, with users joking that the snake had come to submit a petition to the Chief Minister or meet him in person