kannur-kiffbi-landowners

കണ്ണൂര്‍ പടിയൂരില്‍ കിഫ്ബി ഫണ്ടുപയോഗിച്ച് ഏറ്റെടുക്കാന്‍ വിജ്ഞാപനം ചെയ്ത ഏക്കറുകണക്കിന് ഭൂമിയില്‍ ഇതുവരെ നഷ്ടപരിഹാരം നല്‍കിയില്ല. 2018 ല്‍ വിജ്ഞാപനം ഇറങ്ങിയ സ്ഥലം ഒന്നും ചെയ്യാനാകാതെ ഉടമകള്‍ എട്ടു വര്‍ഷമായി പ്രതിസന്ധിയിലാണ്. മരിച്ചുകഴിഞ്ഞിട്ടാണോ ഇനി ഭൂമിയേറ്റെടുക്കുക എന്നാണ് പ്രായമായ ഭൂവുടമകള്‍ ചോദിക്കുന്നത്.

പടിയൂര്‍–കല്ല്യാട് പഞ്ചായത്തിലെ 708 ഏക്കര്‍ ഭൂമി. ഒന്നാം പിണറായി സര്‍ക്കാര്‍ 2018 ല്‍ കിന്‍ഫ്ര പാര്‍ക്കിനായി ഏറ്റെടുക്കാന്‍ വിജ്ഞാപനം ഇറക്കിയ സ്ഥലം. അങ്ങിങ്ങായി നിരവധി സര്‍വേക്കല്ലുകള്‍ കാണാമെന്നല്ലാതെ ഇക്കാലം വരെ നടപടികള്‍ നീങ്ങിയില്ല. എട്ടുവര്‍ഷമായി ഒരു റബറുപോലും വെയ്ക്കാന്‍ പറ്റാതെ ദുരിതത്തിലായി സാധാരണക്കാരായ ഭൂവുടമകള്‍. ഭൂമി വിട്ടുനല്‍കാന്‍ അവര്‍ക്ക് മടിയില്ല. പക്ഷേ, അനന്തമായി ഭൂമിയേറ്റെടുപ്പ് നീളുമെന്ന് അവരാരും കരുതിയതല്ല. ഭൂമിയേറ്റെടുക്കുന്നതിനെ കുറിച്ച് കൃത്യമായ മറുപടിയും ഇവര്‍ക്ക് കിട്ടുന്നുമില്ല.

ദീര്‍ഘകാല വീക്ഷണത്തോടെയാണ് കഴിഞ്ഞ സര്‍ക്കാര്‍ ഭൂമിയേറ്റെടുത്തത് എന്ന എല്‍ഡിഎഫ് നേതാക്കളുടെ മറുപടിയോട് ഭൂവുടമകള്‍ പ്രതികരിക്കുന്നതിങ്ങനെ. 708 ഏക്കര്‍ ഭൂമിയില്‍ ഇന്ന് കാട്ടു പന്നിയും കുരുങ്ങന്മാരും ക്ഷുദ്രജീവികളും താവളമാക്കി. കൃഷിപാടെ നശിച്ചു. ഒന്നുകില്‍ ഭൂമി വേഗത്തില്‍ ഏറ്റെടുക്കണം, അല്ലെങ്കില്‍ വിജ്ഞാപനം റദ്ദാക്കണം. ഇത്രയേയൂള്ളൂ ഈ പാവം മനുഷ്യര്‍ക്ക് പറയാന്‍...

ENGLISH SUMMARY:

Padiyoor Kalliad land issue highlights the severe distress of landowners who have been facing an eight-year delay in receiving compensation for property notified under Kifbi funds. Elderly owners are questioning whether the government plans to acquire their land only after their death due to this prolonged bureaucratic inaction.