പ്രതീകാത്മക ചിത്രം, മനോരമ

തിരുവനന്തപുരം നോർത്ത് – താംബരം: തിരുവനന്തപുരം നോർത്ത് സ്പെഷൽ ട്രെയിനുകൾക്ക് അധിക സ്റ്റോപ്പുകൾ അനുവദിച്ചു. ഒക്ടോബർ 20, 21 തീയതികളിൽ സർവീസ് നടത്തുന്ന ഈ ട്രെയിനുകൾക്ക് നെയ്യാറ്റിൻകരയിലും കുഴിത്തുറയിലും താൽക്കാലികമായി സ്റ്റോപ്പുകൾ ഉണ്ടായിരിക്കുന്നതാണ്.

ട്രെയിൻ നമ്പർ 06164: തിരുവനന്തപുരം നോർത്ത് – താംബരം സ്പെഷൽ– ചൊവ്വാഴ്ച രാത്രി 8:00 മണിക്ക് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06164 തിരുവനന്തപുരം സെൻട്രലിൽ രാത്രി 8:20-നും, നെയ്യാറ്റിൻകരയിൽ 8:50-നും, കുഴിത്തുറയിൽ 9:13-നും, നാഗർകോവിൽ ടൗണിൽ 9:40-നും എത്തിച്ചേരും. തുടർന്ന് ബുധനാഴ്ച രാവിലെ 11:00 മണിയോടെ ഈ ട്രെയിൻ താംബരത്ത് യാത്ര അവസാനിപ്പിക്കും.

ട്രെയിൻ നമ്പർ 06163: താംബരം – തിരുവനന്തപുരം നോർത്ത് സ്പെഷൽ– ബുധനാഴ്ച ഉച്ചയ്ക്ക് 2:00 മണിക്ക് താംബരത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06163 വ്യാഴാഴ്ച പുലർച്ചെ 1:55-ന് നാഗർകോവിൽ ടൗണിലും, 2:30-ന് കുഴിത്തുറയിലും, 3:00 മണിക്ക് നെയ്യാറ്റിൻകരയിലും എത്തിച്ചേരും. തുടർന്ന് ട്രെയിൻ തിരുവനന്തപുരം നോർത്തിലേക്ക് യാത്ര തുടരും. വ്യാഴം പുലര്‍ച്ചെ 5 മണി തിരുവനന്തപുരം നോര്ത്ത്

ENGLISH SUMMARY:

Thiruvananthapuram North Tambaram special train services have been announced with temporary stops at Neyyattinkara and Kuzhithurai for passenger convenience. Passengers can check the detailed schedule and timings of trains 06164 and 06163 to plan their journey accordingly.