karthikappally-two-year-old-rahul-malnutrition-death-father
  • കുട്ടികളെയും അമ്മയെയും അടിയന്തരമായി കൂടുതൽ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണമെന്നും സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് യാതൊരുവിധ വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും തഹസിൽദാരുടെ റിപ്പോർട്ടിൽ

ആലപ്പുഴയിൽ രണ്ടു വയസുകാരൻ രാഹുലിന്റെ മരണത്തിൽ കാർത്തികപ്പള്ളി തഹസിൽദാർ ആഭ്യന്തരമന്ത്രിക്കും ജില്ലാ കലക്ടർക്കും അന്വേഷണ റിപ്പോർട്ട് കൈമാറി. മരിച്ച രാഹുലിന് ജന്മനാ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായും കുട്ടിക്ക് കൃത്യമായ ചികിത്സയോ പരിചരണമോ ലഭിച്ചില്ലെന്നും തഹസിൽദാരുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഏറെ അരക്ഷിതമായ ചുറ്റുപാടുകളിലാണ് ജീവിച്ചിരുന്നതെന്നും മാതാപിതാക്കളായ രാജേഷിന്റെയും താരയുടെയും പരിപാലനത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. 

അന്വേഷണത്തിനെത്തിയ ഉദ്യോഗസ്ഥരോട് മാതാപിതാക്കളുടെ ഭാഗത്തുനിന്ന് നിസഹകരണമാണ് ഉണ്ടായത്. അതിനാൽ കുട്ടികളെയും അമ്മയെയും അടിയന്തരമായി കൂടുതൽ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണമെന്നും സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് യാതൊരുവിധ വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും തഹസിൽദാരുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കാര്‍ത്തികപ്പള്ളി അഞ്ചാം വാർഡിൽ വലിയകുളങ്ങര തൈമൂട്ടിൽ രാജേഷ് - താര ദമ്പതികളുടെ മകൻ രണ്ടുവയസുകാരന്‍ രാഹുല്‍ ഞായറാഴ്ച രാവിലെയാണ് മരിച്ചത്. പാൽ തൊണ്ടയിൽ കുടുങ്ങിയാണെന്ന് കുഞ്ഞുമരിച്ചതെന്നായിരുന്നു രാജേഷിന്‍റെ നിലപാട്. എന്നാല്‍ മരണം പോഷകാഹാരക്കുറവ് മൂലമുള്ള അനീമിയയാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. സംഭവം വിവാദമായതോടെ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

ENGLISH SUMMARY:

An inquiry report submitted by the Karthikappally Tahsildar to the Kerala Home Minister and the Alappuzha District Collector has highlighted serious parental negligence in the death of two-year-old Rahul in Alappuzha. The report states that the child had congenital health problems but did not receive adequate medical treatment or care and lived in highly insecure conditions. It also alleges that Rahul’s parents, Rajesh and Thara, were uncooperative with the officials conducting the investigation and recommends urgently relocating the children and their mother to a safer place.