ghee-sabarimala

ശബരിമലയിലേക്ക് നെയ്യ് വാങ്ങാന്‍ ടെന്‍ഡര്‍ ക്ഷണിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. കഴിഞ്ഞ തീര്‍ഥാടന കാലത്ത് മില്‍മയുടെ പേരില്‍ വ്യാജ നെയ്യ് എത്തിയതിന്‍റെ പശ്ചാത്തലത്തില്‍ ഇത്തവണ നെയ്യ് വാങ്ങുന്നില്ലെന്നായിരുന്നു ബോര്‍ഡിന്‍റെ തീരുമാനം. അയ്യപ്പഭക്തന്മാര്‍ കൊണ്ടുവരുന്ന നെയ്യ് മാത്രം ഉപയോഗിച്ച് അരവണയും, അപ്പവും നിര്‍മിക്കാനാവില്ലെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നെയ്യ് വാങ്ങാന്‍ ടെന്‍ഡര്‍ ക്ഷണിച്ചത്. മാനദണ്ഡങ്ങള്‍ പാലിച്ച് മില്‍മയ്ക്കും ടെന്‍ഡറില്‍ പങ്കെടുക്കാമെന്നും ഒരാഴ്ചയ്ക്കുള്ളില്‍ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ.ജയകുമാര്‍ പറഞ്ഞു. ശബരിമലയിലും, പമ്പയിലും അടുത്തമാസം പത്തിന് മുന്‍പായി ഭക്ഷ്യസുരക്ഷാ ലാബുകളുടെ കൗണ്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള നടപടികള്‍ക്കും തുടക്കമായി. 

ENGLISH SUMMARY:

The Travancore Devaswom Board has invited tenders to procure ghee for Sabarimala ahead of the upcoming pilgrimage season. The decision follows concerns over the supply of counterfeit ghee falsely labelled as Milma during the previous pilgrimage season, prompting the board initially to avoid purchasing ghee. However, a report indicated that the ghee brought by Ayyappa devotees alone would not be sufficient to prepare Aravana prasadam and Appam, necessitating additional procurement.