pinarayi-vijayan-1

സിഎംആർഎൽ-എക്‌സാലോജിക് ഇടപാടില്‍ വി‍ജിലന്‍സ് കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയന്‍ നൽകിയ അപ്പീൽ സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. മുഹമ്മദ് റിയാസും ടി.വീണയും നൽകിയ അപ്പീലുകളിലും അന്ന് വാദം കേൾക്കും. ഈ ഹർജികളടക്കം പരിഗണിക്കാൻ സുപ്രീം കോടതി അവധിക്കാല പ്രത്യേക ബെഞ്ച് രൂപീകരിച്ചു. 

ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക.  ഇ ഡിയുടെ സമൻസിനെതിരെയും പിണറായി വാദം ഉന്നയിക്കും. അവധിക്കാല ബെഞ്ച് രൂപീകരിച്ച് ഹർജികൾ അടിയന്തരമായി പരിഗണിക്കണമെന്ന് പിണറായിയുടെ അഭിഭാഷകൻ വെള്ളിയാഴ്ച കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. 

പിണറായി വിജയന്‌ 82 വയസായെന്നും അറസ്റ്റിന് സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം. ഇ.ഡി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കേസെടുക്കാനുള്ള ഉത്തരവിനെതിരെയും ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ നല്‍കാന്‍ അനുമതി നിഷേധിച്ചതിനെതിരെയുമാണ് പിണറായിയുടെ ഹര്‍ജി.

ENGLISH SUMMARY:

The Supreme Court is set to hear the appeal filed by Chief Minister Pinarayi Vijayan on Wednesday against the Kerala High Court order directing a Vigilance probe into the CMRL-Exalogic transaction. The apex court's special vacation bench, comprising Justices Joymalya Bagchi and V. Mohana, will also hear related appeals filed by P.A. Mohamed Riyas and T. Veena.