• വാട്സ്ആപ്പ് ലൊക്കേഷൻ കേന്ദ്രീകരിച്ച് നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലാണ് വഴിത്തിരിവായത്.

കോഴിക്കോട് തൊട്ടിൽപാലത്തു നിന്നു ദുരൂഹസാഹചര്യത്തിൽ കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി. പാലക്കാട്  പുതുശേരിയിൽ നിന്നാണ് തൊട്ടിൽപാലം പൊലീസ് സംഘം അനുമോളയെും സുഹൃത്ത് വടകര തോടന്നൂർ സ്വദേശി അബ്ദുൾ സമദിനെയും കസ്റ്റഡിയിലെടുത്തത്. ഇവിടെ വീട് വാടകയ്ക്ക് എടുത്തു താമസിച്ചു വരികയായിരുന്നു. അബ്ദുൾ സമദിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണു ഫലവത്തായത്.

22 നു  അനുമോളുടെ കുടുംബം നൽകിയ ഹെബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണു ഇരുവരെയും കണ്ടെത്തിയത്. കൗൺസിലിങിനു ശേഷം കോടതിയിൽ ഹാജരാക്കും. പത്തുവർഷം മുൻപ് മാരക രോഗത്തെ തുടർന്നു ഭർത്താവിന്റെ കരൾ മാറ്റിവച്ച അനുമോളുടെ തിരോധാനം വലിയ ദൂരൂഹതയുണ്ടാക്കിയിരുന്നു.. കഴിഞ്ഞ അഞ്ചിനു ജോലി ചെയ്യുന്ന തൊട്ടിൽപാലം മൊയിലോത്തറ സ്കൂളിലേക്കു പോയതായിരുന്നു അധ്യാപിക.

അഞ്ചാം തിയതിയാണു തൊട്ടില്‍പാലം മൊയിലോത്തറ ജി.എല്‍.പി.എസിലെ അധ്യാപിക അനുമോളെ കാണാതായത്. അഞ്ചാം തിയതിക്കുശേഷം അനുമോളുടെ ഫോണ്‍ സ്വിച്ച് ഓണ്‍ ആയിട്ടില്ല. വൈഫൈ വഴി വാട്സ് ആപ്പ് മാത്രമാണ് ഉപയോഗിക്കുന്നത്. ഈ ലൊക്കേഷന്‍ വച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പാലക്കാടു നിന്നും ഇവരെ കണ്ടെത്തുന്നത്. 

വടകര തോടന്നൂര്‍ സ്വദേശി അബ്ദുള്‍ സമദും അനുമോളും ഒന്നിച്ചാണുള്ളതെന്നാണു പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇയാളുടെ പേരില്‍ 7 സിം കണക്ഷനുകളുണ്ട്. ഇതില്‍ നിന്നുള്ള കോള്‍ വിവരങ്ങള്‍ക്കായി തൊട്ടില്‍പാലം പൊലീസ് സൈബര്‍ സെല്ലിനു കൈമാറിയിട്ടുണ്ട്. അതേസമയം സമദുമായുള്ള ബന്ധം അധ്യാപിക ജോലി ചെയ്തിരുന്ന സ്കൂളിലെ സഹപ്രവര്‍ത്തകര്‍ക്ക് അറിയുമായിരുന്നുവെന്ന വിവരവും പൊലീസിനു ലഭിച്ചു.പലപ്പോഴായി ഇവരെ കാണാനായി സമദ് സ്കൂളിലെത്തിയിരുന്നുവെന്നാണു സഹപ്രവര്‍ത്തകരുടെ മൊഴി.

ENGLISH SUMMARY:

Anumol, the primary school teacher from Thottilpalam in Kozhikode who went missing under mysterious circumstances, has been traced to Palakkad alongside her male friend Abdul Samad. A special investigation team led by the Nadapuram DySP tracked down the duo by analyzing Wi-Fi and WhatsApp locations after her phone remained continuously switched off. Police confirmed that Samad, a native of Vadakara with multiple criminal cases, had frequent contacts with the teacher, and details of seven SIM cards under his name were scrutinized by the Cyber Cell. Following necessary counseling procedures, both individuals will be produced before the court to address the ongoing habeas corpus petition filed by the family.