• അത് ലക്കുകെട്ട ഡ്രൈവിങ്, സുഹൈല്‍ 3 ബാറില്‍ക്കയറി അടിച്ചത് അഞ്ചിരട്ടി മദ്യം, പരിശോധനാ റിപ്പോര്‍ട്ട് പുറത്ത്

നെടുമ്പാശേരി വാഹനാപകടകേസിലെ ഒന്നാം പ്രതി സുഹൈൽ സജീവിന്റെ ശരീരത്തിൽ അനുവദനീയമായതില്‍ നിന്നും അഞ്ച് ഇരട്ടിയിലധികം മദ്യം കണ്ടെത്തി. കേസിലെ മറ്റൊരു പ്രതി നിനവും മദ്യപിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിക്കുന്നു. മൂന്നു ബാറുകളില്‍ നിന്നായി വയറുനിറയെ മദ്യപിച്ചാണ് സുഹൈല്‍ ലക്കുകെട്ട് വണ്ടിയോടിച്ച് അപകടമുണ്ടാക്കിയതെന്ന് പരിശോധനയിലൂടെ വ്യക്തമായി. 

Also Read: കാണാതാകുന്നതിന് മുന്‍പ് ഒപ്പമുണ്ടായിരുന്നതാര്? 10 ദിവസമായി അനു എവിടെ? ദുരൂഹത

വൈറ്റില, പാലാരിവട്ടം, നെടുമ്പാശേരി എന്നീ സ്ഥലങ്ങളില്‍ നിന്നാണ് സുഹൈല്‍ യാത്രയിലുടനീളം മദ്യപിച്ചതെന്നും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം സുഹൈലിന്റെ ശരീരത്തില്‍ നിന്നും സിന്തറ്റിക് ലഹരി വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായില്ല. കാക്കനാട് ലാബിൽ നടത്തിയ പരിശോധനയിലാണ് സിന്തറ്റിക്ക് ലഹരി വസ്തുക്കളുടെ സാന്നിധ്യമില്ലെന്ന് കണ്ടെത്തിയത്. 

മദ്യപിച്ച് അമിതവേഗതയില്‍ വാഹനമോടിച്ചതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ മൂന്നുപേരാണ് മരിച്ചിരുന്നത്. പ്രതിയായ സുഹൈല്‍ സജീവിന്റെ സാംപിള്‍ പരിശോധനാ ഫലം ഇന്നലെ രാത്രിയാണ് പുറത്തുവന്നത്. ദൃക്സാക്ഷികള്‍ നല്‍കിയ മൊഴികള്‍ ശരിവയ്ക്കുന്ന വിധത്തിലാണ് പരിശോധനാഫലം വന്നിരിക്കുന്നത്. 30mg ആണ് ശരീരത്തില്‍ അനുവദനീയമായ അളവെങ്കില്‍ അഞ്ചിരട്ടിയാണ് സുഹൈലിന്റെ ശരീരത്തിലുണ്ടായിരുന്നത്.

കാറപകടമുണ്ടായ സ്ഥലത്ത് വച്ച് സുഹൈലിന് മുഖത്ത് നാട്ടുകാരുടെ മർദ്ദനമേറ്റതായി പൊലീസ് കണ്ടെത്തി. 50 ലധികം സിസിടിവികൾ പരിശോധിച്ചാണ് നെടുമ്പാശേരി കാറപകടത്തിന്റെ അന്വേഷണം പുരോഗമിക്കുന്നത്. അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് സുഹൈലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നുണ്ട്. പ്രതിയുടെ പ്രായം പരിഗണിക്കണമെന്നും സുഹൈല്‍ മനപൂര്‍വം നടത്തിയ അപകടമല്ലെന്നും, മാധ്യമങ്ങളാണ് സംഭവം ഊതിപ്പെരുപ്പിച്ചതെന്നുമാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. എന്നാല്‍ ഈ വാദത്തെ ശക്തമായി എതിര്‍ക്കാനുള്ള തെളിവുകളാണ് ഇപ്പോള്‍ പൊലീസിന്റെ കൈവശമുള്ളത്.  

Suhail Drank at Three Bars Before Fatal Nedumbassery Crash, Tests Reveal:

Suhail Sajeev, the prime accused in the Nedumbassery car accident case that claimed three lives, was found to have a blood alcohol level more than five times the permitted limit, according to test results. Police confirmed that co-accused Ninan had also consumed alcohol, while laboratory tests found no evidence of synthetic drugs in Suhail’s body. Investigators are examining more than 50 CCTV recordings, and police findings reportedly support eyewitness accounts that Suhail drove under the influence of alcohol. The Angamaly Magistrate Court is scheduled to consider Suhail’s bail plea, with the defence arguing that the accident was not intentional