നവരാത്രി പ്രമാണിച്ച് തിങ്കളാഴ്ച പൊതു അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള സര്ക്കാര് ഉത്തരവിറങ്ങി. നെഗോഷ്യബിള് ഇന്സ്ട്രുമെന്റ്സ് ആക്ട് അനുസരിച്ചാണ് അവധി നല്കിയിരിക്കുന്നത്. സര്ക്കാര് ഒാഫീസുകള്, പ്രൊഫഷണല് കോളജുകളുള്പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്, പൊതുമേഖലാ സ്ഥാപനങ്ങള്, അര്ധ സര്ക്കാര് സ്ഥാപനങ്ങള് , ധനകാര്യ സ്ഥാപനങ്ങള് എന്നിവക്ക് അവധി ബാധകമാണ്. ശനിയാഴ്ചത്തെ പ്രവൃത്തിദിവസം കഴിഞ്ഞാല് നാലുദിവസം സംസ്ഥാനത്ത് തുടര്ച്ചയായി അവധി ദിനങ്ങളാണ് വരുന്നത്. Also Read: സ്വർണവില എങ്ങോട്ട്? കേരളത്തില് ഒരാഴ്ചയ്ക്കിടെ പവന് ഇടിഞ്ഞത് 2400 രൂപ വരെ
ഈ വർഷം ഒക്ടോബർ 18-ന് വൈകിട്ടാണ് പൂജവെപ്പ് ചടങ്ങുകൾ ആരംഭിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ഒക്ടോബർ 19 തിങ്കളാഴ്ച കൂടി പൊതു അവധി അനുവദിക്കണമെന്ന ആവശ്യം സര്വീസ് സംഘടനകള് മുന്നോട്ടുവെച്ചിരുന്നു.
ഒക്ടോബർ 19 തിങ്കളാഴ്ച ദുർഗാഷ്ടമിയും, ഒക്ടോബർ 20 ചൊവ്വാഴ്ച മഹാനവമി, ആയുധപൂജയും, ഒക്ടോബർ 21 ബുധനാഴ്ച വിജയദശമിയുമാണ്. പുതിയ ഉത്തരവ് പ്രകാരം ഒക്ടോബർ 18 മുതൽ 21 വരെ തുടർച്ചയായ നാല് ദിവസങ്ങളിൽ അവധി ലഭിക്കും. ഇതിന് പുറമെ ശനിയാഴ്ചത്തെ അവധി കൂടി കണക്കിലെടുക്കുമ്പോൾ നവരാത്രിയോടനുബന്ധിച്ച് ഇത്തവണ ആകെ അഞ്ച് ദിവസത്തെ തുടർച്ചയായ അവധിയാണ് ലഭിക്കുക.