തുലാവർഷം ഇന്നു മുതൽ ആരംഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് പരക്കെ മഴ കിട്ടും. കണ്ണൂർ, കാസർകോട് ഒഴികെ 12 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട , കോട്ടയം , ഇടുക്കി , എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ യെലോ അലർട്ടുണ്ട്. മറ്റന്നാൾ 8 ജില്ലകളിൽ യെലോ അലർട്ടുണ്ട്. 18 വരെ മഴ തുടരും. Also Read: വലപ്പാട് ബീച്ചില് ഭാര്യയേയും മകനേയും കഴുത്തറുത്ത് കൊന്നു; ഭര്ത്താവ് ഗുരുതരാവസ്ഥയില്
ഇനി വരുന്ന ദിവസങ്ങളില് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയായിരിക്കും ലഭിക്കുക. വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മലയോര മേഖലകളിലും തീരപ്രദേശങ്ങളിലുമുള്ളവര് ജാഗ്രത പാലിക്കണമെന്നും നിര്ദേശമുണ്ട്.