• കോഴിക്കോട് ട്രെയിന്‍ തട്ടി മരിച്ച വിദ്യാര്‍ഥികളെ തിരിച്ചറിഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി

കോഴിക്കോട് കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചവരെ തിരിച്ചറി‍ഞ്ഞു. പതിനാലുകാരി അവനിക, പതിനേഴുകാരന്‍ പാര്‍ഥിബ് എന്നിവരാണ് മരിച്ചത്. അവനിക തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. അത്തോളി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിഎച്ച് എസ് സി വിദ്യാര്‍ഥിയാണ് പാര്‍ഥിബ്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് ഇരുവരെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. 

Also Read: പഠിക്കാന്‍ മിടുക്കി, വിവാഹത്തോടെ എമില്‍ഡയ്ക്ക് കൂലിപ്പണിക്കിറങ്ങേണ്ടിവന്നു; മരിച്ചത് കുഞ്ഞിനു മുന്നില്‍


മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി. ജീവനൊടുക്കാന്‍ കാരണമെന്തെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. കുടുംബമോ സുഹൃത്തുക്കളോ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും തന്നെ പറയാന്‍ തയാറായിട്ടില്ല. 

Two Students Identified in Chemancheri Train Deaths; Police Probe Underway:

Two students who died after being hit by a train at Chemancheri in Koyilandy, Kozhikode, have been identified as 14-year-old Avanika and 17-year-old Parthib. Avanika was a Class 9 student at Thiruvangoor Higher Secondary School, while Parthib was a VHSC student at Atholi Higher Secondary School. The two were found dead on the railway tracks at around 6 pm yesterday, and their bodies have been shifted to Kozhikode Medical College for post-mortem examinations. Police are investigating the circumstances surrounding their deaths, but the reason behind the suspected suicide remains unclear